വേനൽക്കാലം ആകുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ തന്നെ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ പലപ്പോഴും അത് ആളുകൾ തിരിച്ചറിയപ്പെടാതെ പോകാറുണ്ട് പലർക്കും അത് കഠിനമാകുന്ന സാഹചര്യങ്ങളിൽ ആയിരിക്കും അത് തിരിച്ചറിയുന്നത്. പലരും ഈ ലക്ഷണങ്ങൾ അറിയാതെ പോകാറുണ്ട് അതിന് പലരുടെയും ശാരീരികമായിട്ടുള്ള മാറ്റങ്ങൾ ആയിരിക്കും അതിന് കാരണമായി വരുന്നത്.
പൊതുവായി ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ആണ് ഇതിന് കാരണമായി വരുന്നത്. പൊതുവേ ലക്ഷണങ്ങൾ അറിയുന്നവർക്കാണെങ്കിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ എന്ന് പറയുന്നത് ഒന്നാമത്തെ പ്രധാന ലക്ഷണമായി വരുന്നത് മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന കഠിനമായ വേദനയായിരിക്കും വേദനകളെക്കാൾ കൂടുതൽ കടച്ചിൽ ആയിരിക്കും ഇവർക്ക് അനുഭവിക്കുന്നത്. അടുത്ത ലക്ഷണം എന്ന് പറയുന്നത് അടിവയറ്റിൽ ഉണ്ടാകുന്ന വേദന.
ചിലപ്പോൾ അത് മൂത്രമൊഴിക്കാൻ തുടങ്ങുന്ന സമയത്ത് ആയിരിക്കും അടിവയറ്റിൽ കഠിനമായ വേദന അനുഭവിക്കുന്നത്. അടുത്ത ലക്ഷണം എന്ന് പറയുന്നത് ഇവരെ സംബന്ധിച്ച് പെട്ടെന്ന് ഇവർക്ക് മൂത്രമൊഴിക്കാൻ തോന്നിക്കൊണ്ടിരിക്കും അതുപോലെ തന്നെ ഒരിക്കൽ മൂത്രമൊഴിച്ചു വന്നാൽ ചിലപ്പോൾ അപ്പോൾ തന്നെ വീണ്ടും ഒഴിക്കാൻ തോന്നുന്ന അവസ്ഥ ഉണ്ടായിരിക്കും. ബാക്ടീരിയകൾ കൂടി വരുന്ന സമയത്താണ് കൂടുതലായിട്ടും ഈ ലക്ഷണങ്ങൾ കണ്ടു വരാറുള്ളത്.
എന്നാൽ ഇൻഫെക്ഷൻ കൂടുന്ന സാഹചര്യങ്ങളിൽ കണ്ടുവരുന്ന ലക്ഷണമാണ് മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം ചിലപ്പോൾ രക്തം വരെ കണ്ടു വന്നേക്കാം രക്തം വരുന്ന സമയത്ത് മൂത്രത്തിൽ ഉണ്ടാകുന്ന നിറം എന്ന് പറയുന്നത് ബ്രൗൺ നിറം ആയിരിക്കും. അതോടൊപ്പം കഠിനമായ വേദനയും ഉണ്ടായിരിക്കും ആദ്യമായി എല്ലാവരും മനസ്സിലാക്കേണ്ടത് ഇതുപോലെ അടിവയറ്റിൽ വേദനയോ മൂത്രമൊഴിക്കുമ്പോൾ വേദനയോ അനുഭവപ്പെടുന്ന അതേസമയം തന്നെഡോക്ടറെ കണ്ട് ചികിത്സ നടത്തുക എന്നതാണ്.