ആയുർവേദത്തിൽ പല മരുന്നുകളുടെയും കൂടെ ചേർക്കുന്ന ഒരു വലിയ മരുന്നാണ് മഞ്ഞൾ എന്ന് പറയുന്നത് പല രോഗങ്ങൾക്കും മഞ്ഞൾ വലിയൊരു മരുന്നു തന്നെയാണ് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഈ മരുന്ന് പലപ്പോഴും നമ്മൾ കൃത്യമായി അതിനെ കാണാറില്ല എന്നതാണ് സത്യം. ശരീരത്തിന്റെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ഏതുതരം അലർജിക്കും ചൊറിച്ചിലിനും ഫംഗൽ ഇൻഫെക്ഷനുകൾക്ക് എല്ലാം തന്നെ മഞ്ഞൾ വലിയൊരു പ്രതിവിധി തന്നെയാണ്.
ദിവസവും കറികളിൽ നമ്മൾ മഞ്ഞൾ ചേർക്കുന്നതിനോടൊപ്പം തന്നെ മഞ്ഞൾ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് എത്തുകയും വേണം അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്ന് പറയുന്നത് രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അര ടീസ്പൂൺ മഞ്ഞൾ കലക്കി അത് കുടിക്കുക. ഇതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.
ആരോഗ്യ ഗുണങ്ങൾ ഉണ്ട് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ആന്റി കാൻസർ പ്രോപ്പർട്ടി ആൻഡ് ഓക്സിഡന്റ് പ്രോപ്പർട്ടി. ഈ ഗുണങ്ങളെല്ലാം തന്നെ കടകളിൽ നിന്നും വാങ്ങിക്കുന്ന മഞ്ഞൾപൊടിയിൽ ഉണ്ടാകണമെന്നില്ല വീട്ടിൽ അതിനു വേണ്ടി നട്ടുവളർത്തിയാലും മതി. നമ്മുടെ ശരീരത്തിൽ ഉള്ളിൽ ഉണ്ടാകുന്ന ബാക്ടീരിയൽ ഫംഗസ് പ്രവർത്തനങ്ങളെ പുനർജീവിപ്പിക്കാൻ ഇതിനു സാധിക്കും.
രോഗപ്രതിരോധശേഷി വർദ്ധിക്കും അലർജി ഉണ്ടാകുന്നതിനെ തടയും തുടങ്ങി മഞ്ഞൾ കൊണ്ട് വളരെയധികം ഗുണങ്ങൾ ആണ് ഉള്ളത്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുവാനും അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിനും കൂടാതെ പ്രമേഹരോഗം രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും മഞ്ഞൾ വളരെ ഉപകാരപ്രദമാണ്.