ശരീരത്തിലെ തുടയിടുക്കിലും മറ്റു ഭാഗങ്ങളിലും വരുന്ന വട്ടച്ചൊറി ഇല്ലാതാക്കാൻ ഇതുപോലെ ചെയ്യൂ.

ഭൂരിഭാഗം ആളുകളുടെ ജീവിതത്തിലും ഒരു പ്രാവശ്യമെങ്കിലും ഉണ്ടാകുന്ന ഒരു അസുഖമാണ് വട്ടച്ചൊറി എന്ന് പറയുന്നത്. ഇത് ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആളുകൾ നേരിട്ട് ഉണ്ടായിരിക്കും. ഇതൊരു ഫംഗൽ ഇൻഫെക്ഷൻ ആണ്. അതുപോലെ തന്നെ ശരീരത്തിന്റെ ഒരു ഭാഗത്ത് വന്നിട്ടുണ്ട് എങ്കിൽ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

അമിതമായിട്ടുള്ള ചൊറിച്ചിൽ ആയിരിക്കും ഇവർ നേരിട്ട് കൊണ്ടിരിക്കുക. തൊലിയുടെ പുറത്ത് വട്ടത്തിൽ ചൊറിഞ്ഞ് തടിച്ചു വരുകയുള്ള അവസ്ഥ ആണ് ഇത്. ഇത് ഈ ഫംഗസ് നമ്മുടെ ചർമ്മത്തിന്റെ മുകളിലത്തെ ഭാഗത്ത് വരുകയും പടർന്ന് പടരുകയും ആണ് ചെയ്യാറുള്ളത് ശരീരത്തിൽ ചൂട് ഈർപ്പം നനവ് ഇവ കൂടുതൽ അടങ്ങിയ ഭാഗത്തായിരിക്കും ഇവർ പെരുകി വളരാറുള്ളത്.

പ്രതിരോധശേഷി കുറഞ്ഞ ആളുകൾ പ്രമേഹ രോഗികൾ ക്യാൻസറിന് ട്രീറ്റ്മെന്റ് ചെയ്യുന്നവർ ഒരുപാട് കാലം തെറാപ്പികൾ ചെയ്യുന്ന ആളുകൾ മറ്റു രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർ അതിന്റെ സൈഡ് എഫക്ട് ആയിട്ടും ഇത് സംഭവിക്കാറുണ്ട്. ഒരുപാട് വിയർപ്പ് ഉള്ളവർക്കും ഇത് കണ്ടു വരാറുണ്ട് അമിതവണ്ണം അതുപോലെ ഡ്രൈ സ്കിൻ ഉള്ളവരിലും.

ഇൻഫെക്ഷൻ പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്. വ്യക്തി ശുചിത്വം നല്ലതുപോലെ പാലിക്കുക എന്നതാണ് ഇതിൽ ചെയ്യേണ്ട ഏറ്റവും ആദ്യത്തെ പരിഹാരമാർഗ്ഗം എന്ന് പറയുന്നത്. അതുപോലെ കൃത്യമായ രീതിയിൽ ചികിത്സ നടത്തുകയും വേണം. ചെറിയ രീതിയിൽ തന്നെ കണ്ടാൽ ഉടനെ ചികിത്സ നടത്തുക ഇല്ലെങ്കിൽ അത് പടർന്ന് ശരീരം മുഴുവൻ വ്യാപിക്കുന്നതായിരിക്കും.

Scroll to Top