ശങ്കുപുഷ്പത്തെ കുറിച്ച് കേൾക്കാത്ത ആളുകൾ കുറവായിരിക്കും. നമ്മുടെ തൊടിയിലും പറമ്പിലും ഒക്കെ ഇത് കാണപ്പെടാറുണ്ട്. ശങ്കുപുഷ്പം പ്രധാനമായും രണ്ടു കളറിലാണ് ഉള്ളത്. ഒന്ന് നീല കളറും രണ്ടാമതായി വരുന്നത് വെള്ളയുമാണ്. ശങ്കുപുഷ്പത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ചുള്ള അവബോധം ഒട്ടുമിക്ക ആളുകൾക്ക് ആയാലും ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്ക് ആയാലും തീരെ അറിയില്ല.
ശങ്കുപുഷ്പം ഒട്ടനവധി അസുഖങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി വരുന്നത് ത്വക്ക് രോഗങ്ങൾക്കും, ഓർമ്മക്കുറവ് ഓർമ്മശക്തി എന്നിവയിൽ പ്രശ്നമുള്ളവർക്ക്, ഡിപ്രഷൻ മാനസികരോഗങ്ങൾ എന്നിവ ഉള്ളവർക്ക് എന്നിങ്ങനെയുള്ളതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതുപോലെതന്നെ ഉദ്ധാരണ പ്രശ്നങ്ങൾ ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ സംഘ പുഷ്പം ഉപയോഗിക്കാറുണ്ട്.
മുഖസൗന്ദര്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ശങ്കുപുഷ്പത്തെ ആളുകൾ പറയാറുണ്ട്. ക്ലിട്ടോരിയ ടെണേട്ടാ എന്നാണ് ശംഖുപുഷ്പത്തിന്റെ ശാസ്ത്രീയ നാമം. ശങ്കുപുഷ്പം പയർ വർഗ്ഗങ്ങളുടെ ഫാമിലിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശങ്കുപുഷ്പി എന്നും അപരാധിയാ എന്നും സംസ്കൃതത്തിൽ ഇതിനെ വിളിക്കുന്നുണ്ട്. അപരാധിയാ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ശംഖുപുഷ്പം ഏത് അസുഖത്തിന് വേണ്ടി ഉപയോഗിച്ചാലും അത് പരാജയപ്പെടില്ല എന്നുള്ളതുകൊണ്ടാണ്.
ശങ്കുപുഷ്പത്തിന്റെ പൂവ് മാത്രമല്ല വേര് തണ്ട് ഇല കായ പൂവ് എന്നിവ എല്ലാം ഔഷധഗുണമുള്ളതാണ്. വീട്ടിൽ ശംഖുപുഷ്പം വളർത്തുകയാണെങ്കിൽ ഐശ്വര്യം ഉണ്ടാവും എന്ന് ചിലരെങ്കിലും പറയാറുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിനു വേണ്ടി, മുഖസൗന്ദര്യം കൂട്ടാൻ എന്നിവയ്ക്ക് വേണ്ടിയും ശംഖുപുഷ്പം ഉപയോഗിക്കുന്നു. അതുപോലെതന്നെ നീല നിറമുള്ള ചായ ഉണ്ടാക്കാനും ശംഖുപുഷ്പവും ഉപയോഗിക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിന് വേണ്ടി ശങ്കുപുഷ്പം കൊടുക്കാവുന്നതാണ്. ഇതിനുവേണ്ടി വെള്ള ശങ്കു പുഷ്പത്തിന്റെ വേര് എടുത്ത് നന്നായി അരച്ച് പേസ്റ്റ് ആക്കി അതിന്റെ രണ്ട് ടേബിൾ സ്പൂൺ നീര് എടുക്കുക. ഇത് ഒരു ടേബിൾ സ്പൂൺ വെണ്ണയിൽ മിക്സ് ചെയ്തു കുട്ടികൾക്ക് കൊടുക്കാം. തുടർന്ന് വീഡിയോ കാണുക.