ഇന്നത്തെ കാലത്ത് കൗമാരപ്രായക്കാരിൽ വരുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മുഖക്കുരു എന്നു പറയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് അനുഭവപ്പെടാറുണ്ട് 30 വയസ്സുവരെ ആയിരിക്കും കൂടുതലായിട്ടും ഇത് കാണപ്പെടാറുള്ളത് ചിലപ്പോൾ 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും കാണാറുണ്ട് പൊതുവേ 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു പ്രകടമായി കാണാറില്ല.
അതുപോലെതന്നെ പലപ്പോഴും മുഖക്കുരു ഉണ്ടാകുന്നത് ഹോർമോൺ ചെയ്ഞ്ചസുകൾ കൊണ്ടായിരിക്കും അല്ലെങ്കിൽ നമ്മൾ ഏതെങ്കിലും തരത്തിലുള്ള അലർജി ക്രീമുകൾ പുരട്ടുന്നത് കൊണ്ടായിരിക്കും നിരവധി പ്രശ്നങ്ങളാണ് മുഖക്കുരു ഉണ്ടോ ആകുവാൻ കാരണമായിട്ടുള്ളത് പ്രധാനമായിട്ടും നമ്മുടെ സ്കിന്നിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഒരു ഓയിൽ നമ്മുടെ സ്കിൻ പുറപ്പെടുവിക്കാറുണ്ട് അത് കൗമാരപ്രായത്തിൽ ഹോർമോൺ ചേഞ്ചസ് ഉണ്ടാകുന്നതുമൂലം.
കൂടുതലായി വരുകയും അത് നമ്മുടെ മുഖത്തെ തന്നെ കേടായ കോശങ്ങളുമായി ചേർന്ന് മുഖക്കുരു രൂപപ്പെടുകയാണ് ചെയ്യാറുള്ളത്. സാധാരണഗതിയിൽ ഇതൊരു പ്രായം കഴിഞ്ഞാൽ തനിയെ പോകുന്നതായിരിക്കും ചിലപ്പോൾ എല്ലാം തന്നെ മുഖക്കുരു വന്ന് അതിന്റെ പാടുകൾ വളരെ അധികമായി അവശേഷിക്കും അപ്പോഴായിരിക്കും വലിയ പ്രശ്നമായി നേരിടുന്നത്. ഇതിനെ മാറ്റുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിച്ചിരിക്കാം.
എന്തുതന്നെയായാലും മുഖക്കുരു വന്നു കഴിഞ്ഞാൽ കൈകൊണ്ട് ഒരിക്കലും അതിനെ പൊട്ടിക്കാൻ പാടുള്ളതല്ല. അതുപോലെ മുഖത്ത് സോപ്പ് ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ വളരെ മൈൽഡ് ആയിട്ടുള്ളത് മാത്രം ഉപയോഗിക്കുക അതുപോലെ മുഖം സ്ക്രബ് ചെയ്യാൻ പാടുള്ളതല്ല അത് മുഖത്ത് പെട്ടെന്ന് കുരുക്കളും മറ്റും ഉണ്ടാകാൻ കാരണമാകുന്നു അതുപോലെ മുഖം ക്ലീൻ ചെയ്യാൻ എന്ത് ഉപയോഗിക്കുകയാണെങ്കിലും ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.