ആറ്റുകാൽ പൊങ്കാല വീട്ടിൽ ഇടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്. കണ്ടു നോക്കൂ.

വരാൻ പോകുന്ന ഫെബ്രുവരി 25 തീയതിയാണ് ആറ്റുകാൽ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം എല്ലാ സ്ത്രീകളും വളരെ ഭക്തിയോടുകൂടി ആറ്റുകാലമ്മയുടെ നടയിൽ പൊങ്കാല സമർപ്പിക്കുന്ന ദിവസമാണ് സ്ത്രീകൾക്ക് അവരുടെ എന്ത് ആഗ്രഹമാണെങ്കിലും അമ്മയുടെ മുൻപിൽ പറഞ്ഞ് പ്രാർത്ഥിച്ച് നേടാൻ കഴിയുന്ന ഒരു അപൂർവ ദിവസമാണ്. ആറ്റുകാലമ്മയുടെ ക്ഷേത്ര പരിസരത്തിൽ ഇരുന്നുകൊണ്ടുതന്നെ പൊങ്കാല സമർപ്പിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യം തന്നെയാണ്.

എന്നാൽ പല സാഹചര്യങ്ങൾ കൊണ്ടും സ്ത്രീകൾക്ക് ക്ഷേത്രനടയിൽ പോയി പൊങ്കാല സമർപ്പിക്കാൻ കഴിഞ്ഞു എന്ന് വരില്ല അങ്ങനെയുള്ളപ്പോൾ വീട്ടിൽ നമുക്ക് പൊങ്കാല സമർപ്പിക്കാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം പ്രതിശുദ്ധിയാണ് വീട്ടിലെ എല്ലാ അംഗങ്ങളും തന്നെ വ്രതശുദ്ധി എടുക്കേണ്ടതാണ്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് വീടിന്റെ ഭാഗങ്ങളിൽ എല്ലാം തന്നെ ചാണക വെള്ളം തളിക്കുക.

ചാണകം കിട്ടാതെ സാഹചര്യം ആണെങ്കിൽ മഞ്ഞൾ വെള്ളം കലക്കി വീടിന്റെ എല്ലാ ഭാഗങ്ങളിലും തളിക്കുക. അതുപോലെ തന്നെ പൊങ്കാല സമർപ്പിക്കുന്നത് വീടിന്റെ മുൻപിൽ തന്നെ ആയിരിക്കണം നിങ്ങൾ വീടിന്റെ മുൻപിൽ നേരെ വാതിലിന് മുൻപിൽ നിന്നുകൊണ്ട് നിങ്ങൾക്ക് പൊങ്കാല സമർപ്പിക്കാം എങ്ങനെ ആണെങ്കിലും കിഴക്കോട്ട് മുഖദർശനം വെച്ചു വേണം പൊങ്കാല സമർപ്പിക്കുവാൻ . അതുപോലെ പുതിയ കലം പുതിയ തവി വാങ്ങേണ്ടതാണ്.

അടുപ്പ് ഉണ്ടാക്കുന്നതിനെ 3 അല്ലെങ്കിൽ 6 ഇഷ്ടികകൾ നിങ്ങൾക്ക് വാങ്ങിക്കാം .അതുപോലെ നിങ്ങൾ പൊങ്കാല സമർപ്പിക്കുന്നതിന് മുൻപായി കൊണ്ട് നിങ്ങൾ നിൽക്കുന്നതിന്റെ ഇടതുഭാഗത്തായി നിലവിളക്ക് കത്തിച്ചു വയ്ക്കണം . അതും വെറും നിലത്ത് നിലവിളക്ക് കത്തിച്ചു വയ്ക്കാൻ പാടുള്ളതല്ല താലത്തിന്റെ മുകളിലായി നിലവിളക്ക് കത്തിച്ചു വയ്ക്കേണ്ടതാണ്. ആറ്റുകാലമ്മയുടെ ചിത്രം ഉണ്ടെങ്കിൽ അതും വെക്കുന്നത് വളരെയധികം ഐശ്വര്യപ്രദമാണ് .ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

Scroll to Top