സ്ത്രീകളിൽ ഉണ്ടാകുന്ന വെള്ളപോക്കും ചൊറിച്ചിൽ ഉടനെ മാറാൻ ഇതുപോലെ ചെയ്യൂ.

സ്ത്രീകളുടെ യോനീഭാഗത്തെ സംരക്ഷണത്തിനു വേണ്ടിയും അതുപോലെ ആ പുറമേ നിന്നുള്ള ബാക്ടീരിയകളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ വേണ്ടിയും സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് വൈറ്റ് ഡിസ്ചാർജ് എന്ന് പറയുന്നത് ഇത് പലപ്പോഴും ആർത്തവസമയം ആകുന്ന സമയത്തും അല്ലെങ്കിൽ ഓവുലേഷൻ നടക്കുന്ന സമയത്തും.

അതുപോലെ ആ ഗർഭധാരണം ഉള്ള സമയങ്ങളിലും പാല് കൊടുക്കുന്ന അമ്മമാർക്കും എല്ലാം തന്നെ ഇത് വളരെ സ്വാഭാവികമായനിലയിൽ കാണാവുന്നതാണ്.ഇത് പലപ്പോഴും വെള്ള നിറത്തിലും അല്ലെങ്കിൽ സാധാരണ വെള്ളം പോലെയോ കാണപ്പെടുന്നതാണ് എന്നാൽ ഇതിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോഴാണ് അതൊരു പ്രശ്നമായിട്ട് മാറുന്നത്.

എന്നാൽ ഇത് ക്രമാതീതമായി വർദ്ധിക്കുന്ന സന്ദർഭങ്ങളിൽ വെള്ള നിറത്തിൽ കണ്ടുകൊണ്ടിരുന്നത് മഞ്ഞ നിറത്തിലോ അല്ലെങ്കിൽ പച്ചനിറത്തിലോ കാണുന്നതാണ് അതുപോലെ കട്ട കട്ടകൾ പോലെ വരുന്നതും കാണാം.അതുപോലെ എല്ലാം ഉണ്ട്. കൂടാതെ ചൊറിച്ചിലും ദുർഗന്ധവും ഉണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കേണ്ടതാണ് അത് മറ്റു പല അസുഖങ്ങളുടെയും ഭാഗമായി വരുന്നതുമാണ്.

കൂടുതലായി ഇതുപോലെ ഉണ്ടാകുന്ന സമയത്ത് ചൊറിച്ചിൽ അനുഭവപ്പെടാനുള്ള കാരണം അമിതമായി ഈർപ്പം ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ പെട്ടന്ന് ഫംഗൽ ഇൻഫെക്ഷൻ വരാവൂർ കൂടുതലാണ് അതുകൊണ്ടാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വരാൻ സാധ്യതയുള്ള പല ഇൻഫെക്ഷൻകളുടെ ഭാഗമായിട്ടും ഇത്തരത്തിൽ വെള്ളപോക്ക് ഉണ്ടാകാറുണ്ട്. ഉടനെ ഡോക്ടറെ കണ്ട് ചികിത്സ നടത്തുകയാണ് ചെയ്യേണ്ടത്.

Scroll to Top