സാധാരണയായി ആളുകൾ ശരീരത്തിൽ ക്രിയാറ്റിൻ അളവ് കൂടിയോ എന്ന് കാണുന്നത് മറ്റു പല ടെസ്റ്റുകളും ചെയ്യുമ്പോഴായിരിക്കും. ഇത് ചെറിയ തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ പേടിക്കാറുണ്ട്. ക്രിയാറ്റിനിന് എന്ന് പറയുന്നതും ക്രിയാറ്റിൻ എന്ന് പറയുന്നതും രണ്ടും രണ്ടാണ് എന്ന് ആദ്യം മനസ്സിലാക്കുക. ക്രിയാറ്റിൻ എന്നുപറയുന്നത് നമ്മുടെ ശരീരത്തിൽ വേണ്ട ഒരു അമിനോ ആസിഡാണ് ഇത് നമ്മളുടെ മസിലുകളിലെയും തലച്ചോറിലേക്കാണ് കൂടുതലായിട്ടും കണ്ടു വരാറുള്ളത്.
അത് മസിലിന്റെ രൂപീകരണത്തിനാണ് ഉപയോഗപ്പെടുത്തുന്നത് ഇത് കോശങ്ങളുടെ പ്രവർത്തനങ്ങൾക്കും മസിലുകളുടെ പ്രവർത്തനങ്ങൾക്കും എല്ലാം ഉപയോഗിച്ചതിനു ശേഷം അതിന്റെ വേസ്റ്റ് പ്രോഡക്റ്റ് ആയി വരുന്നതാണ് ക്രിയാറ്റിനിൻ എന്ന് പറയുന്നത്. ഇത് നമ്മളുടെ ശരീരത്തിൽ കൂടുന്നത് അപകടം തന്നെയാണ്. സാധാരണയായി ക്രിയാറ്റിൻ സപ്ലിമെന്റ് കഴിക്കുന്ന ആളുകളിൽ ക്രിയാറ്റിനിന് കൂടാനുള്ള സാധ്യതകൾ കൂടുതലാണ്.
അതുപോലെ നമ്മുടെ ശരീരത്തിലേക്ക് വരുന്ന എല്ലാ വേസ്റ്റ് പ്രോഡക്ടുകളും പുറന്തള്ളുന്നത് നമ്മുടെ ലിവറും കിഡ്നിയും ആണ് ഇവയ്ക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാലും പ്രശ്നമാണ്. ഇത് സംഭവിക്കുന്നത് കൂടുതലും പ്രായമായ ആളുകളിലാണ് അതുപോലെ സ്ത്രീയിലും പുരുഷണ്ണിലും ഇത് രണ്ടുതരത്തിലാണ് കാണുന്നത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായിട്ടുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ശരീരത്തിൽ ക്രിയാറ്റിനിന് കൂടും.
ഇത് ക്രമീകരിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ഒന്ന് ഭക്ഷണത്തിൽ മാറ്റം വരുത്തുക രണ്ട് രക്തത്തിൽ ഇത്തരം വ്യത്യാസങ്ങൾ കാണുന്ന സമയത്ത് മറ്റെന്തെങ്കിലും അസുഖങ്ങൾ നിങ്ങൾക്ക് ഇതിനോട് അനുബന്ധിച്ചു ഉണ്ടോ എന്ന് പരിശോധിക്കുക ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഭേദമാക്കുക അങ്ങനെയാണെങ്കിൽ ക്രിയാറ്റിൻ അളവ് ശരീരത്തിൽ കുറഞ്ഞുവരുന്നത് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.