മുഖത്തെ പാടുകളും കുരുക്കളും കാരണം മറ്റുള്ളവരുടെ മുന്നിൽ നിൽക്കാൻ മടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ

ഈ കാലഘട്ടത്തിൽ നമ്മളെല്ലാവരും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്. അതുപോലെതന്നെ പരമാവധി ആൾക്കാരും സൗന്ദര്യത്തിലും പ്രാധാന്യം കൊടുക്കുന്നവരാണ്. ഒരുപക്ഷേ ഒരു മനുഷ്യന്റെ കോൺഫിഡൻസിനെ ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കുന്ന ഒന്നാണ് സൗന്ദര്യം. നമ്മുടെ മുഖം അത്രയ്ക്കും വൃത്തിയാണെങ്കിൽ നമുക്ക് എന്തെങ്കിലും പ്രസന്റേഷൻ ചെയ്യുകയോ അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ചെന്ന് നിൽക്കാനോ ഉള്ള ആത്മവിശ്വാസം വളരെയധികം ആണ്.

അതുകൊണ്ടുതന്നെ മുഖത്തിന് ഉണ്ടാകുന്ന ചെറിയ പാടുകളും കുരുക്കളും എല്ലാം പെട്ടെന്ന് തന്നെ നമ്മുടെ കോൺഫിഡൻസിനെ ബാധിക്കുന്നു. പിഗ്മെന്റേഷൻ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും വരാം പക്ഷേ നമ്മുടെ മുഖത്ത് വരുമ്പോൾ ആണ് നമ്മളെല്ലാവരും അത് കൂടുതൽ ശ്രദ്ധിക്കുന്നതും പാനിക്കാവുന്നതും. സാധാരണയായി കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്.

അതുപോലെ 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും ഇതുപോലെ നിറവ്യത്യാസങ്ങൾ കണ്ടുവരുന്നു. നമ്മുടെ മുഖത്ത് നിറവ്യത്യാസവും മുഖക്കുരുകളും വരുമ്പോൾ നമ്മൾ പരസ്യങ്ങൾ കണ്ടു പല പ്രോഡക്റ്റുകളും ഉപയോഗിച്ച് നോക്കാറുണ്ട് പക്ഷേ ഇതൊന്നും ഫലപ്രദമാകാറില്ല. പ്രധാനമായും കുരുക്കൾ ഉണ്ടാകുന്നതിനുള്ള കാരണം ശരീരത്തിനകത്ത് ഉണ്ടാകുന്ന ഹോർമോണുകളിലുള്ള വ്യത്യാസമാണ്.

അതുകൊണ്ടുതന്നെ മുഖത്തിന്റെ പുറത്ത് നമ്മൾ എന്തു ചെയ്താലും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകണമെന്നില്ല. പല ഹോർമോണുകൾ കാരണം പലതരത്തിലുള്ള വ്യത്യാസങ്ങൾ മുഖത്തു ഉണ്ടാകാം പക്ഷേ അതിൽ തന്നെ പിഗ്മെന്റേഷൻ വരാനുള്ള പ്രധാന കാരണമായിട്ടുള്ള ഹോർമോൺ ആണ് ഇൻസുലിൻ. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുന്നത് പിഗ്മെന്റേഷൻ പോലെയുള്ള അസുഖങ്ങളിലേക്ക് എത്തിക്കുന്നു. ഇതു ഉണ്ടാകുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് മൂലമായതിനാൽ അത് കുറക്കുകയാണ് ഈ പിഗ്മെന്റേഷൻ മാറുന്നതിനുള്ള ഏക വഴി. അതിനായി നമ്മൾ ശരീരത്തിന് അകത്തുള്ള ഫാറ്റിന്റെ കോശങ്ങളെ നശിപ്പിക്കണം. തുടർന്ന് വീഡിയോ കാണുക

Scroll to Top