മുടി നരയ്ക്കുക അല്ലെങ്കിൽ ഓർമ്മക്കുറവ് ഉണ്ടാവുക ഇതെല്ലാം എന്ത് കാരണം കൊണ്ടാണ് ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണത്തിൽ ആവശ്യമായിട്ടുള്ള ഘടകങ്ങൾ ഇല്ലാതിരിക്കുമ്പോൾ അതിന്റെ അഭാവം മൂലം ഇതുപോലെയുള്ള കാരണങ്ങൾ നമുക്ക് സംഭവിക്കും. ഇത് നമ്മുടെ അശ്രദ്ധ മൂലം തിരിച്ചറിയാതെ പോകാറുമുണ്ട് വൈറ്റമിൻ b 12 കുറവ് മൂലം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
ഇത് വളരെ പ്രധാനപ്പെട്ട ഒരു വൈറ്റാമിൻ ആണ് നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകുന്നതും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും ഒരു ഇത് കുറഞ്ഞാൽ ഒരുപാട് ലക്ഷണങ്ങൾ കാണുന്നതുമായതാണ്. ഓർമ്മശക്തി കുറഞ്ഞു വരിക മുടി ഒരുപാട് വെള്ളയായി ഉണ്ടാ വരുക കേൾവി ശക്തി കുറയുക. അതുപോലെ കാഴ്ച ശക്തിയിൽ ചെറിയ മങ്ങൽ ഉണ്ടാവുക ഇതെല്ലാം തന്നെ.
ഈ വൈറ്റമിന്റെ കുറവ് മൂലം സംഭവിക്കാറുണ്ട് പ്രത്യേകിച്ച് പ്രായമാകാതെയാണ് നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ കാണുന്നത് എങ്കിൽ അത് വളരെ സൂക്ഷിക്കണം. മറ്റൊരു ലക്ഷണമാണ് കൈകാലുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന തരിപ്പ്. അതുപോലെ കൃത്യമായി ദഹനം നടക്കാത്തതും ഇതിന്റെ ഒരു വലിയ പ്രശ്നമാണ്. ചില ആളുകൾക്ക് സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ വരെ ഈ വൈറ്റമിന്റെ കുറവുമൂലം സംഭവിക്കാം.
ഇതിന്റെ കാരണങ്ങൾ എന്നു പറയുന്നത് ഈ പറഞ്ഞ വൈറ്റമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത് മൂലം ഇനി അഥവാ കഴിച്ചാൽ ഗുണങ്ങളെ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയാത്ത അവസ്ഥ, ചെറുകുടലിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ വൈറ്റമിനുകൾ ആകിരണം ചെയ്യാനുള്ള ശേഷി വളരെ കുറഞ്ഞു വരുന്നതായിരിക്കും. അതുപോലെ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പലതരം മരുന്നുകൾ കഴിക്കുമ്പോഴും അതിന്റെ കുറവ് കാണാറുണ്ട്. അതുപോലെ അനാവശ്യമായി മരുന്നു കഴിക്കുന്നതും ഒഴിവാക്കുക. ഇത്തരം സാഹചര്യങ്ങളെ കുറച്ചാൽ തന്നെ വളരെ പെട്ടെന്ന് നമുക്ക് ഈ അവസ്ഥയെ മറികടക്കാം.