മൂത്രവ്യവസ്ഥയിലെ ഏതെങ്കിലും ഭാഗത്തിന് ഇൻഫെക്ഷൻ വരുമ്പോഴാണ് മൂത്രനാളിൽ ഇൻഫെക്ഷൻ ഉണ്ടായി എന്ന് പറയുന്നത് അത് ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ് കൂടുതലായിട്ടും ഉണ്ടാകാറുള്ളത്. ഇത് മൂത്രനാളിയിലോ അല്ലെങ്കിൽ മൂത്രാശയത്തിന്റെ ഭാഗത്തോ ഉണ്ടാകാറുണ്ട്. ഇത് ഉണ്ടാകുന്ന ആളുകൾക്ക് ചിലർക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കില്ല ചിലർക്ക് ലക്ഷണങ്ങൾ കാണിക്കും.
മൂത്രം ഒഴിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവർ ഉണ്ടായിരിക്കും. ആദ്യത്തേത് മൂത്രം ഒഴിക്കുന്ന സമയത്ത് വല്ലാത്ത കടച്ചിൽ അനുഭവപ്പെടുക. അതുപോലെ പിന്നെ ഉണ്ടാകുന്ന പ്രശ്നം അടിവയർ വേദന മറ്റൊരു പ്രശ്നം മൂത്രം ഒഴിക്കാനായി ടെൻഡൻസി ഉണ്ടാവുക. ചിലർക്ക് പെട്ടെന്ന് തന്നെ ബാത്റൂമിൽ പോകേണ്ട അവസ്ഥ പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ.
ചിലർക്ക് മൂത്രമൊഴിക്കുമ്പോൾ ദുർഗന്ധം വരുന്നതും ഒരു ലക്ഷണമാണ്. ചില ആളുകൾക്ക് മൂത്രത്തിന്റെ നിറം അല്ലെങ്കിൽ രക്തത്തിന്റെ നിറം എന്നിവയെല്ലാം തന്നെ കാണുന്നത്. എന്നാൽ ഇത് മുകളിലേക്ക് കയറി കിഡ്നിയെ എഫക്ട് ചെയ്യുകയാണെങ്കിൽ പനി വിറയൽ ഛർദി ഇനി ലക്ഷണങ്ങൾ കാണാറുണ്ട്. നടുഭാഗത്തിന് ഒരു ഭാഗത്ത് മാത്രമായിട്ട് കാണാറുണ്ട്.
ഇതിന് വരാനുള്ള കാരണങ്ങൾ എന്ന് പറയുന്നത് മൂത്രം വന്നാലും പിടിച്ചുനിർത്തുന്ന അവസ്ഥ. മറ്റൊരു കാരണം കൂടുതൽ ആയിട്ട് ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത്. ഇത് നല്ല ബാക്ടീരിയകളെ നശിപ്പിക്കാൻ ഇടയാക്കും ഇത്ഇൻഫെക്ഷൻ ഉണ്ടാകാനുള്ള പ്രധാന കാരണമാണ്. ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ നിങ്ങൾഡോക്ടറെ സമീപിക്കുക.