നടുവേദന ഉണ്ടെങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങളെ ഇത് കൂടുതൽ ബുദ്ധിമുട്ടിലേക്ക് എത്തിച്ചേക്കാം

പല കാരണങ്ങൾ കൊണ്ടു നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. വയറിനുള്ളിൽ ഉള്ള അവയവങ്ങൾ കാരണമോ ഇടുപ്പിന്റെ അടുത്തുള്ള അവയവങ്ങൾ കാരണമോ നടുവേദന ഉണ്ടാകും. ഈ അവയവങ്ങളിൽ വരുന്ന എന്തെങ്കിലും അസുഖം ആയിരിക്കും ഈ നടുവേദനയ്ക്ക് കാരണം. നടുവേദനയെ നമുക്ക് ഒരു പരിധിവരെ വ്യായാമം കൊണ്ടും ജീവിതശൈലി കൊണ്ടും നിയന്ത്രിക്കാൻ പറ്റും.

നടുവേദന വരാനുള്ള പ്രധാന കാരണങ്ങൾ അമിതമായി വണ്ണം വയ്ക്കുമ്പോൾ നടുവിന് ചുറ്റുമുള്ള പേശികളിൽ വരുന്ന ബുദ്ധിമുട്ട് നടുവേദനയ്ക്ക് കാരണമാകാം, വ്യായാമ കുറവ് മൂലം തുടർച്ചയായി ഇരുന്നു ജോലിചെയ്യുന്ന ഐടി പ്രൊഫഷണൽ, ഡ്രൈവർമാർ എന്നിവർക്കും നടുവേദന വരുന്നു. നമ്മൾ എന്തെങ്കിലും ഒരു കാര്യം ചെയ്യുകയാണെങ്കിൽ അതിൽ നിന്നും പെട്ടെന്ന് മാറി പൊസിഷൻ മാറുമ്പോൾ.

ഉണ്ടാകുന്ന നടുവേദന, ഭാരമുള്ള എന്തെങ്കിലും എടുക്കുകയോ, കശേരുക്കളിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവുകയോ ചെയ്യുമ്പോഴും നടുവേദന വരാം. നാഡികൾക്കുണ്ടാകുന്ന ശതമോ അല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം കൊണ്ട് ഉണ്ടാകുന്ന പ്രശ്നമോ നടുവേദനയ്ക്ക് കാരണമാകുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾ, സ്ത്രീകളിൽ ഫൈബ്രോയിഡിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ,പ്രോസ്ട്രേറ്റിൽ ഉണ്ടാകുന്ന അസുഖങ്ങൾ, ആമാശയത്തിലോ പിത്താശയത്തിലോ അസുഖങ്ങൾ വന്നാലും നടുവേദന ഉണ്ടാകും.

നമ്മുടെ ശരീരത്തിലെ രക്തം കടത്തിവിടുന്നതിനുള്ള ആയോട എന്ന ധമനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോഴും നടുവേദന ഉണ്ടാകാറുണ്ട്. ചില ആളുകൾ വണ്ടി ഇടിച്ചു കഴിഞ്ഞാൽ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ഡോക്ടറെ കാണാതെ ഇരിക്കുകയും പിന്നീട് കുറെ നാളുകൾക്ക് ശേഷം നടുവേദന വരികയും ചെയ്യും തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കിൽ ചിലപ്പോൾ മാറേണ്ട നടുവേദന കുറെനാൾ കൊണ്ടുനടന്ന് മാറാത്ത ഒരു രീതിയിലേക്ക് എത്തിക്കുന്നു ചിലരുടെ മടി കാരണം. തുടർന്ന് വീഡിയോ കാണുക

Scroll to Top