ഒരുപക്ഷേ നമ്മുടെ ഈ കാലത്ത് കൂടുതലായി കണ്ടു വരുന്നതാണ് ജീവിതശൈലി രോഗങ്ങൾ. മറ്റുള്ള നാടുകളിൽ നമ്മുടെ ആരോഗ്യ മേഖല മോഡലിനെ ആണ് ഏറ്റവും കൂടുതൽ ആളുകൾ നല്ല ആരോഗ്യ മേഖല എന്നു പറയുന്നത്. മലയാളികൾക്ക് പകർച്ചവ്യാധി രോഗങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ഉള്ളതിനാൽ തന്നെ അത്തരം രോഗങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്. പക്ഷേ മലയാളികൾ ജീവിതശൈലി രോഗങ്ങളിൽ കൂടുതലാണ് കാണപ്പെടുന്നത്.
അതുകൊണ്ടാണ് പ്രമേഹം കൊളസ്ട്രോൾ എന്നിവ ചെറുപ്പക്കാരിൽ മുതിർന്നവരിലും കൂടുതലായി കണ്ടുവരുന്നത്. മറ്റു രാജ്യങ്ങളിൽ ഹൃദയസംബന്ധമായി ആളുകൾ മരിച്ചിരുന്നത് സംഖ്യ പിന്നീട് അവർ കുറച്ചുവന്നു പക്ഷേ ഇന്ത്യയിൽ പണ്ടുകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകളാണ് അല്ലെങ്കിൽ 10 ഇരട്ടിയാണ് ഇപ്പോൾ ഹൃദയസംബന്ധമായ രോഗങ്ങളാൽ ആളുകൾ മരിക്കുന്നത്.
ഇന്ത്യയിൽ തന്നെ അതിൽ കൂടുതൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളമാണ്. മറ്റു രാജ്യങ്ങൾ അവരുടെ ഹൃദയസംബന്ധമായ മരണനിരക്ക് കുറച്ചത് ബോധവൽക്കരണത്തിലൂടെയും മുൻകൂട്ടിയുള്ള ജാഗ്രതയിലും കൂടെയാണ്. ഹൃദയാഘാതങ്ങൾക്ക് ഉണ്ടാകുന്ന പ്രധാന കാരണം ദമനികളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ്. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുമ്പോൾ രക്തത്തിന്റെ ഉൾവശങ്ങളിൽ കൊളസ്ട്രോൾ വന്നടിയുകയും രക്തക്കുഴലിന്റെ വ്യാസം കുറഞ്ഞുവന്ന് അത് ബ്ലോക്ക് ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.
ഒരു രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ അതിന്റെ വലുപ്പത്തിനേക്കാളും ഉപരി അതിന്റെ സ്റ്റെബിലിറ്റിയാണ് മരണത്തിലേക്ക് നയിക്കുന്നത്. ബ്ലോക്കുകൾ പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത് പെട്ടെന്ന് പൊട്ടാൻ സാധ്യതയുള്ളതും പെട്ടെന്ന് പൊട്ടൻ സാധ്യതയില്ലാത്തതും. പെട്ടെന്ന് പൊട്ടാൻ സാധ്യതയുള്ള ബ്ലോക്കുകളാണ് പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണത്തിന് കാരണമാകുന്നത്. പൊട്ടാൻ സാധ്യത കുറഞ്ഞ ബ്ലോക്ക് ഉള്ളവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയോ നടക്കാൻ ബുദ്ധിമുട്ട് വരികയോ നെഞ്ചിൽ ഒരു വലിച്ചിലുണ്ടാവുകയോ ചെയ്യാം. തുടർന്ന് വീഡിയോ കാണുക.