പപ്പായയുടെ ഈ ഗുണമേന്മകൾ അറിഞ്ഞാൽ നമ്മൾ ഒരിക്കലും അത് ഇനി വേസ്റ്റ് ആക്കില്ല.

ചിലപ്പോൾ ചില കുട്ടികളെങ്കിലും പപ്പായ അല്ലെങ്കിൽ പപ്പായ കൊണ്ടുള്ള കറി എന്ന് കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുന്നവരായിരിക്കും. കാരണം ഒട്ടുമിക്ക കുട്ടികൾക്കും ആ പപ്പായയുടെ ടേസ്റ്റ് അല്ലെങ്കിൽ പപ്പായ കറി വയ്ക്കുമ്പോൾ ഇഷ്ടമല്ല. മുതിർന്നവർ ഇവരെ നിർബന്ധിച്ചു കഴിപ്പിക്കാനാണ് നോക്കാറ്. കുട്ടികൾക്ക് ഇതിന്റെ ഔഷധഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് മുതിർന്നവർ ഇവരെ നിർബന്ധിച്ചു കഴിപ്പിക്കാൻ നോക്കാറുള്ളത്.

പണ്ടത്തെ ആളുകൾ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നാണ് പപ്പായ. ചിലയിടങ്ങളിൽ പപ്പായയെ കപ്പളങ്ങ എന്നും വിളിക്കാറുണ്ട്. ഇത് വളരെയധികം ഔഷധഗുണം ഉള്ളതാണ്. പപ്പായയുടെ ശാസ്ത്രീയ നാമം കാരിക്ക പപ്പായ എന്നാണ്. പപ്പായയിൽ ധാരാളമായി പെക്റ്റിന്, സിട്രിക് ആസിഡ്, ടാർടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ് ഇത്.

ദഹന ശക്തി,ശരീരശക്തി, വിര, കൊക്കപ്പുഴു, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, പുഴുക്കടി എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് അത്യുത്തമമാണ് പപ്പായ. പച്ചയോ പഴുത്തതോ ഏത് ഉപയോഗിച്ചാലും നല്ല ശമനം ലഭിക്കുന്നു. പപ്പായയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ വ്രണങ്ങളെ കരിക്കാനും ആമാശയവും മറ്റു വയറിന്റെ ഭാഗങ്ങളും ക്ലീൻ ആക്കുന്നതിനും പപ്പായ വളരെയധികം സഹായിക്കുന്നു.

ആപ്പിൾതക്കാളി എന്നിവയെക്കാൾ വളരെയധികം ഗുണമേന്മയുള്ള ഇത് പലപ്പോഴും കാക്ക തിന്നു പോകാറുകയാണ് ചെയ്യാറ്. നമ്മുടെ നാട്ടിലുള്ളവർ ഇതിനെ ശരിക്ക് പ്രയോജനപ്പെടുത്താറില്ല. പപ്പായ കണ്ണിന് വളരെ നല്ലതായതിനാൽ കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. കുട്ടികൾക്ക് പപ്പായിൽ നിന്നും വിറ്റാമിൻ A ധാരാളമായി ലഭിക്കുന്നു. ഏത്തപ്പഴത്തിൽ ഉള്ള വിറ്റാമിൻ A യുടേകൾ പത്തിരട്ടി പപ്പായയിൽ ലഭിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്ക് ഒരു ടീസ്പൂൺ പപ്പായ,ഒരു ടീസ്പൂൺ പശുവിൻ പാൽ, അഞ്ചു തുള്ളി താൻ എന്നിവ മിക്സ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലൊരു സമീകൃത ആഹാരമാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top