ഇടയ്ക്കിടയ്ക്ക് പനി ജലദോഷം അല്ലെങ്കിൽ മറ്റ് എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ നമ്മൾ തന്നെ വിചാരിക്കാറുണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞിട്ടുണ്ടോ ഇനി കുറഞ്ഞിട്ടുണ്ടെങ്കിൽ അത് കൂട്ടണമല്ലോ എന്നൊക്കെ. ഏകദേശം ഏഴോളം അസുഖങ്ങൾ ഓട്ടോ ഇമ്മ്യൂൺ ഡിസീസിൽ വരുന്നവയാണ്. പ്രതിരോധ പ്രവർത്തനങ്ങളിലെ അപാകത മൂലം സ്വന്തം ശരീര കോശങ്ങളെ നമ്മുടെ ശരീരത്തിലെ തന്നെ.
ഇമ്മ്യൂൺ സിസ്റ്റം ആക്രമിക്കുന്നത് കൊണ്ടാണ് ചിലപ്പോൾ പല അസുഖങ്ങളും വരുത്തുന്നത്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വരുമ്പോൾ അവർ അതിനെ തടയാൻ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതിനുവേണ്ടി ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഏതൊക്കെയാണെന്നും എന്താണ് ഓട്ടോ ഇമ്മ്യൂൺ രോഗം എന്നും അറിയേണ്ടതുണ്ട്.
നമ്മുടെ ശരീരത്തിലേക്ക് എന്തെങ്കിലും തരത്തിലുള്ള വൈറസോ ബാക്ടീരിയയോ അല്ലെങ്കിൽ എന്തെങ്കിലും ടോക്സിനോ കയറിക്കഴിഞ്ഞാൽ അതിനെ പ്രതിരോധിക്കാനുള്ളതാണ് ഇമ്മ്യൂൺ സിസ്റ്റം. അതുപോലെതന്നെ നമ്മുടെ വളർച്ചയ്ക്കും ബോഡിയിലെ റിപ്പയറിങ്ങും ചെയ്യുന്നത് ഇമ്മ്യൂൺ സിസ്റ്റമാണ്. ഇമ്മ്യൂൺ സിസ്റ്റം നമ്മുടെ ശരീരം മൊത്തം വ്യാപിച്ചു കിടക്കുന്നു. ഇത് ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ എല്ലുകളിൽ നിന്നാണ്.
രക്തത്തിലെ Wbc ആണ് രോഗങ്ങളെ ചേറുത്തുനിർത്തുന്നത് ഇത് എല്ലിലെ മഞ്ചയിലാണ് ഉണ്ടാക്കപ്പെടുന്നത്. നമ്മുടെ രക്തത്തിൽ ലിംഫ് എന്നുപറയുന്ന ഒരു ദ്രാവകം കൂടിയുണ്ട്. ഇതാണ് ശരീരത്തിലെ രക്തത്തിന് മുഴുവനായും ഒഴുകുന്നതിന് സഹായിക്കുന്നത്. രക്തം ശുദ്ധീകരിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന ഈ ദ്രാവകത്തിൽ ആണ് കൂടുതലായും ബാക്ടീരിയകളും മറ്റ് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടാവുക. ഇത് പിന്നീട് ശുദ്ധീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് എത്തുന്നു. പ്രധാനമായും അസുഖങ്ങൾ വരുന്നത് വായു ഭക്ഷണം വെള്ളം എന്നിവയിൽ നിന്നാണ്. തുടർന്ന് വീഡിയോ കാണുക.