നമ്മളെല്ലാവരും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നേരിട്ട് ഉള്ള ഒരു പ്രശ്നമാണ് വായ്പുണ്ണ് എന്ന് പറയുന്നത് കൂടുതലായിട്ടും ഉഷ്ണം കൂടുതലുള്ള ആളുകളാണ് ഈ പ്രശ്നം കൂടുതലായിട്ടും നേരിട്ട് ഉണ്ടാവുക. എപ്പോഴും വിയർപ്പിന്റെ അസുഖമുള്ളവർക്കും എരിവ് കൂടുതലായി കഴിക്കുന്നവർക്കും വായ്പുണ്ണ് കൂടുതലായ കണ്ടു വരാറുണ്ട്. വായുടെ അകത്ത് ആദ്യം ചെറിയ രീതിയിലുള്ള മുറിവായി വരുകയും പിന്നീട് അത് വലുതായി വരുകയുമാണ് ചെയ്യാറുള്ളത്.
കഠിനമായ വേദനയായിരിക്കും ഈ സമയത്ത് അനുഭവിക്കുന്നത് വെള്ളം തട്ടുമ്പോൾ പോലും വളരെ വേദനയായിരിക്കും ഉണ്ടാവുക. രണ്ട് തരത്തിലാണ് ഇത് വരാറുള്ളത് ഒന്ന് വെള്ളനിറത്തിലുള്ള വട്ടം ആയിട്ടും രണ്ടാമത് മഞ്ഞനിറത്തിലുള്ള വട്ടമായിട്ടും. അതുപോലെ തന്നെ വായിൽ മാത്രമല്ല ചുണ്ടിന്റെ പുറത്തും ഇത് കാണാറുണ്ട് അത് ചെറിയ കുമ്പളകൾ ആയിട്ടായിരിക്കും രൂപപ്പെടുന്നത്. പക്ഷേ വളരെ കോമൺ ആയി വരുന്നത് വട്ടത്തിൽ വായിക്കകത്ത് ആയിരിക്കും.
ചില ആളുകളിലും കുടലിൽ ഉണ്ടാകുന്ന ബാക്ടീരിയൽ ഇൻഫെക്ഷനുകളും കാരണമാകാറുണ്ട്. കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതിന്റെ ആദ്യ ലക്ഷണം ആയിട്ട് വായ്പുണ്ണ് കൊണ്ടുവരാറുണ്ട്. എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരാഴ്ചയ്ക്ക് കൂടുതലായിട്ട് നിങ്ങൾക്ക് വയ്പ്പുണ് നിലനിൽക്കുന്നുണ്ട് എങ്കിൽ അത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അത് ഡോക്ടറെ കാണിക്കുക ചില അപ്പോൾ മറ്റുപല അസുഖങ്ങളുടെയും ഭാഗമായിരിക്കും.
ഇതിന് പരിഹാരം ആയിട്ട് വളരെ നാച്ചുറലായി ചെയ്യാൻ പറ്റുന്ന ഒരു ഔഷധക്കൂട്ടാണ് തുളസിയില എന്ന് പറയുന്നത് തുളസിയിലഎടുത്ത് കഴുകി വൃത്തിയാക്കി അരച്ചതിനുശേഷം എവിടെയാണ് വായ്പുണ്ണ് ഉള്ളത് ആ ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഇത് വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്ന ഒരു മാർഗമാണ് അതുപോലെ എല്ലാവർക്കും തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം കൂടിയാണ്. മരുന്നുകൾ കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുള്ളവർക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കാം.