സ്ത്രീകളിലെ പിസിഒഡി അമിതവണ്ണം മുടികൊഴിച്ചിൽ ഇവ മാറാൻ ഫലപ്രദമായ മാർഗം ഇതാ.

വ്യായാമം ഇല്ലാത്ത ജീവിതരീതി മധുരത്തിന്റെയും ബേക്കറി പലഹാരങ്ങളുടെയും അമിതമായിട്ടുള്ള ഉപയോഗം മാറിവരുന്ന ഉറക്ക ശീലങ്ങൾ. മാതാപിതാക്കൾക്ക് പ്രമേഹ രോഗത്തിന്റെ പാരമ്പര്യം ഇങ്ങനെയുള്ള പെൺകുട്ടികൾക്ക് ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ള ഒരു അസുഖമാണ് പീസിഓടി എന്ന് പറയുന്നത്. സ്ഥിരമായി വരുന്ന മുഖക്കുരു മുഖത്ത് ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ മീശ പോലെ രോമവളർച്ച ഉണ്ടാവുക.

കഴുത്തിന്റെ പിന്നിൽ കറുപ്പ് നിറം മുടികൊഴിച്ചിൽ എന്നിവരെ എല്ലാമാണ് ഈ അസുഖത്തിന് പ്രധാന ലക്ഷണങ്ങളായി വരുന്നത്. കുറച്ചുകാലത്തേക്ക് മരുന്നു കഴിച്ചു കൊണ്ട് മാത്രം മാറുന്ന അസുഖമല്ല പിസിഒഡി എന്ന് പറയുന്നത്. ശരീരത്തിലെ ഇൻസുലിന്റെ അളവ് ക്രമീകരിക്കുകയാണ് ഈ അസുഖത്തിന് പ്രധാനമായി ചെയ്യേണ്ടത്. മരുന്നു കഴിക്കുന്നത് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് വ്യായാമം ചെയ്യുക എന്നത്.

കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യേണ്ടതാണ്. ശരീരം നല്ലതുപോലെ അനങ്ങുന്ന രീതിയിലുള്ള വ്യായാമം ചെയ്യുക രണ്ടാമത്തേത് കൃത്യമായിട്ടുള്ള ഭക്ഷണക്രമം ആണ്. ഭക്ഷണത്തിൽ നിന്നും ബേക്കറി പലഹാരങ്ങൾ മധുരപലഹാരങ്ങൾ അമിതമായിട്ടുള്ള ഫ്രൈഡ് ഭക്ഷണങ്ങൾ തേൻ പഞ്ചസാര എന്നിവയെല്ലാം തന്നെ പൂർണമായും ഒഴിവാക്കേണ്ടതാണ്.

പഴങ്ങൾ നിങ്ങൾക്ക് എത്ര വേണമെങ്കിലും കഴിക്കാം പക്ഷേ അത് ജ്യൂസ് ആയി കഴിക്കുമ്പോൾ അതിൽ പഞ്ചസാര ചേർക്കാൻ പാടുള്ളതല്ല. അതുപോലെ ചോറ് കുറച്ച് പച്ചക്കറികളും അമിതമായിട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രണ്ടു നേരമെങ്കിലും ഏതെങ്കിലും പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. ഇതിലൂടെ എല്ലാം ഒരു പരിധിവരെ നമുക്ക് പിസിഒഡി കണ്ട്രോൾ ചെയ്ത് പോകാൻ സാധിക്കുന്നതാണ്.

Scroll to Top