പ്രത്യേകിച്ച് ഒരു കാരണങ്ങളുമില്ലാതെ തന്നെ തോൾ വേദന ഉണ്ടാകുന്ന ആളുകൾ ഉണ്ട്. ചില ആളുകൾക്ക് മറ്റ് അസുഖങ്ങളുടെ ഭാഗമായിട്ട് വരാറുണ്ട് പ്രധാനമായിട്ടും തൈറോയ്ഡ് പ്രശ്നങ്ങൾ പ്രമേഹ രോഗങ്ങൾ. ചിലർക്ക് വാദപ്രശ്നങ്ങൾ ഉണ്ടെങ്കിലും തോൾ വേദന വരാറുണ്ട്. അതുപോലെ തന്നെയും തോളിനെ ബാധിക്കുന്ന മസിലുകൾക്ക് ഉണ്ടാകുന്ന നീർക്കെട്ടും ഇത്തരത്തിൽ വേദനകൾ ഉണ്ടാക്കാറുണ്ട്.
അതുപോലെ കഴുത്തിന്റെ ഡിസ്ക്കിന് സംഭവിക്കുന്ന തകരാറുകൾ അപകടങ്ങൾ എന്നിവയിലും ആദ്യ ലക്ഷണങ്ങൾ തോൾ വേദന ആയിരിക്കും. ഇതിനു 3 സ്റ്റേജുകൾ ആണ് ഉള്ളത് ഒന്നാമത്തെ സ്റ്റേജ് കഠിനമായിട്ടുള്ള വേദനയായിരിക്കും. മൂന്നുമാസത്തോളം തുടർച്ചയായ വേദന അനുഭവപ്പെടും. അടുത്ത സ്റ്റേജ് എന്ന് പറയുന്നത് കൂടുതൽ ആയിട്ട് ചലനശേഷിയെ ആയിരിക്കും ബാധിക്കുന്നത്.
മൂന്നാമത്തെ സ്റ്റേജ് എന്ന് പറയുന്നത് രണ്ടുവർഷം വരെ നീണ്ടുനിൽക്കുന്ന ഒരു സമയമാണ്. അത് മാറിവരുന്ന സമയം കൂടെയാണ് ട്രീറ്റ്മെന്റ് ആദ്യം തന്നെ എടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്കിതിനെ മാറ്റാൻ സാധിക്കുന്നതാണ്. ഇതിന്റെ ലക്ഷണങ്ങളിലേക്ക് വരുകയാണെങ്കിൽ ശക്തമായ വേദനയായിരിക്കും അനുഭവപ്പെടുന്നത് ഒട്ടും തന്നെ കൈകൾ ചലിക്കാൻ സാധിക്കുന്നതല്ല.
തൊടുമ്പഴേക്കും വേദന അനുഭവപ്പെടുന്നതായിരിക്കും എല്ലാ വശങ്ങളിലേക്കും വേദന അനുഭവപ്പെടുന്നതായിരിക്കും ചില സമയങ്ങളിൽ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുന്നത് മൂലം വേദന ഉണ്ടാകാറുണ്ട്. അതുപോലെ നീർക്കെട്ട് ഉണ്ടായാലും സംഭവിക്കാറുണ്ട് നിങ്ങൾക്ക് രണ്ടുമൂന്നു ദിവസത്തിൽ കൂടുതൽ വേദന അതുപോലെ തന്നെ നിൽക്കുകയാണെങ്കിൽ ഉടനെ തന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാവുക.