ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നുള്ളത് വളരെ അനുഗ്രഹീതമായ ഒരു കാര്യമാണ്. ഗർഭിണിയാകുമ്പോൾ തൊട്ട് പ്രസവം കഴിയുന്നതുവരെ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. പ്രഗ്നന്റ് ആയി എന്ന് തോന്നുകയാണെങ്കിൽ നമ്മൾ ആദ്യം തന്നെ പോയി ഒരു സ്കാനിങ് ചെയ്യണം. അതിനെ ഡേറ്റിംഗ് സ്കാൻ എന്ന് പറയുന്നു. അതിൽ നിന്നാണ് നമ്മൾക്ക് ഡേറ്റ്സ് മനസ്സിലാക്കാൻ സാധിക്കുന്നത്.
അതിനുശേഷം അഞ്ചാം മാസത്തിൽ വരുന്ന സ്കാനിങ് ആണ് കുട്ടിക്ക് എന്തെങ്കിലും അംഗവൈകല്യങ്ങൾ ഉണ്ടോ എന്ന് അറിയാനുള്ളത്. അതിനെ ടാർഗറ്റ്ഡ് അനോമാലി സ്കാൻ എന്ന് പറയുന്നു. ഇത് നമ്മൾ എന്തായാലും ചെയ്തിരിക്കേണ്ട ഒരു സ്കാനിങ് ആണ്. പിന്നെ അവസാനത്തെ ഒരു മൂന്നുമാസം ആവുമ്പോഴേക്കും ഒരു സ്കാനിങ് ചെയ്യും. ഇതിന്റെ ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആണ് വേറെ സ്കാനിങ്ങുകൾ ചെയ്യിപ്പിക്കുക.
റിസ്ക് കൂടിയ പ്രഗ്നൻസി യാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗർഭിണിയെ സംബന്ധിച്ച് അവരുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഗർഭിണികളുടെ കാര്യത്തിൽ പല മിഥ്യാധാരണകളും ആളുകളുടെ ഇടയിൽ ഉണ്ട്. ഒരു ഗർഭിണിക്ക് പ്രധാനമായും കിട്ടേണ്ടത് 8 മണിക്കൂർ ഉറക്കമാണ്. പല കേസുകളിലും പലരീതിയിലാണ് ഡോക്ടർമാർ നിർദ്ദേശങ്ങൾ കൊടുക്കുക.
യാതൊരു കുഴപ്പവുമില്ലാത്ത പ്രഗ്നൻസിയിൽ ആണെങ്കിൽ അധികം റസ്റ്റ് എടുക്കരുത് എന്നാണ് പറയുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുള്ള ഗർഭധാരണം ആണെങ്കിൽ അവർക്ക് ചിലപ്പോൾ ഷുഗർ ലെവൽ വ്യത്യാസം വരാം കാലിന്റെ ഉപ്പുറ്റിയിൽ നീര് വരാം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരാണെങ്കിൽ റസ്റ്റ് എടുക്കേണ്ടിവരും. ശരീരത്തിൽ ബിപി കുറയുന്നത് വഴി അവർക്ക് കാലിന്റെ ഉപുറ്റിയിൽ നീര് വരാനുള്ള സാധ്യതയുമുണ്ട്. തുടർന്ന് വീഡിയോ കാണുക.