ഉണക്കമുന്തിരി മുടങ്ങാതെ എല്ലാ ദിവസവും സ്ത്രീകൾ കഴിച്ചാൽ ഉള്ള ഇരട്ടി ഗുണങ്ങൾ.

ഉണക്കമുന്തിരിയും നമ്മൾ പലപ്പോഴും പല കറികളിലും രുചി കൂട്ടാൻ വേണ്ടി ചേർക്കും അതിൽ പ്രധാനപ്പെട്ടതാണല്ലോ പായസം. മധുര പലഹാരങ്ങളിലാണ് ഉണക്കമുന്തിരി ധാരാളമായി ചേർത്ത് കാണാറുള്ളത് എന്നാൽ ഈ ഉണക്കമുന്തിരി ദിവസവും ഒരു പ്രത്യേക അളവിൽ എടുത്തു കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ കൊണ്ടുവരുന്നതായിരിക്കും.

അതിനെപ്പറ്റി യഥാർത്ഥത്തിൽ ആരും തന്നെ ചിന്തിച്ചു നോക്കാറില്ല എന്നാൽ ഇനി അതിനെ ചിന്തിക്കേണ്ട അവസരമാണ് വന്നിരിക്കുന്നത് കാരണം നല്ല ആരോഗ്യത്തിന് ഇത്തരത്തിൽ ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് സ്ത്രീകൾ രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തത് കഴിക്കുക. ഇത് കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയധമനികളിൽ ഉള്ള എല്ലാ ബ്ലോക്കുകളും ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നതാണ്.

പ്രത്യേകിച്ച് 50 വയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് ഹാർട്ടറ്റാക്കിന്റെ അളവ് കൂടുതലായതുകൊണ്ട് എല്ലാ സ്ത്രീകളും ഉണക്കമുന്തിരി രാവിലെ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. ഹൃദയാഘാതം രക്തസമ്മർദ്ദം ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവ വരാനുള്ള സാധ്യതകൾ കുറയ്ക്കുന്നു. അതുപോലെ ഇതിൽ ആന്റിഓക്സിഡന്റ് ഉള്ളതുകൊണ്ടുതന്നെ കഴിക്കുന്നതിലൂടെ നമുക്ക് വരുന്ന രോഗങ്ങൾ തടയാൻ സാധിക്കുന്നു.

അതുപോലെ കൊളസ്ട്രോൾ ഉള്ളവർക്ക് വളരെ ധൈര്യമായി തന്നെ ഇത് കഴിക്കാവുന്നതാണ്. ദഹന പ്രശ്നങ്ങൾ മലബന്ധപ്രശ്നങ്ങൾ എന്നിവ ഉള്ളവർക്കും ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കാൻ കുതിർത്ത് കഴിക്കുമ്പോൾ ഇതിലെ ഫൈബറുകൾ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ സാധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Scroll to Top