ഒരുപാട് ഉപയോഗങ്ങൾ ഉള്ള ഈ ചെടി എന്തായാലും വീട്ടിൽ വളർത്തു.

നമ്മൾ എന്തായാലും അറിഞ്ഞിരിക്കേണ്ട ഒരു ചെടിയുണ്ട്. നമ്മുടെ വീട്ടിൽ അത് എന്തായാലും വേണം. അസുഖമുള്ളവരും അസുഖമില്ലാത്തവരും എന്ന വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവൻ ആളുകളുടെയും വീട്ടിൽ ഈ ചെടി ഉള്ളത് നല്ലതാണ്. ഈ സസ്യത്തിന്റെ പേര് അയ്യപ്പന എന്നാണ്. നാഗവെറ്റില എന്നൊക്കെ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതം പേര് അജപർണ എന്നാണ്.

ഇത് നമ്മുടെ വീട്ടിൽ എന്തായാലും വേണമെന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട്. നമ്മൾക്ക് ഒരു ക്ഷീണം വന്നു കഴിഞ്ഞാൽ ഇതിന്റെ 2 ഇല എടുത്ത് ചവച്ചരച്ചു കഴിച്ചാൽ പെട്ടെന്ന് തന്നെ ക്ഷീണം മാറുന്നതായിരിക്കും. അങ്ങനെയുള്ള ഒരു ചെടി നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ളതു നല്ലതല്ലേ. അതുകൊണ്ടാണ് ഇത് എല്ലാവരുടെയും വീട്ടിൽ വേണമെന്ന് പറഞ്ഞത്. ഈ ചെടിയുടെ ഇല ശ്രദ്ധിക്കുകയാണെങ്കിൽ പറന്ന് നീണ്ട കൂർത്ത ആഗ്രം ആയിട്ടുള്ളതാണ്.

നെഞ്ചരിച്ചിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു അനുഭവമാണ്. നെഞ്ചരിച്ചിലുണ്ടാകുന്ന സമയത്ത് ഇതിന്റെ രണ്ട് ഇല ചവച്ചരച്ചു കഴിച്ചാൽ പെട്ടെന്ന് തന്നെ ശമനം ആകും. ഉണങ്ങാൻ താമസമുള്ള മുറിവുകൾ, അതുപോലെതന്നെ അണുവിമുക്തമാക്കാൻ ബുദ്ധിമുട്ടുള്ള മുറിവുകൾ ഉണക്കാൻ ഇതിന്റെ ഇല എടുത്ത് ചതച്ച് നീരെടുത്ത് ഒറ്റിച്ചാൽ മതി. പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുന്നതായിരിക്കും.

അല്പം കയ്പ്പും അല്പം എരിവും ചേർന്ന് രുചിയാണ് ഇതിനുള്ളത്. കലിപ്പുണ്ട് എന്നുള്ള ഒരു കാരണം കൊണ്ട് ഇത് ആരും കഴിക്കാതിരിക്കേണ്ട. പൈൽസ് ഫിഷർ എന്നീ അസുഖങ്ങൾ മാറുന്നതിനായി ഇതിന്റെ ഇല എടുത്ത് കറന്നെടുത്ത പശുവിൻ പാലിൽ ചെറിയ ജീരകവും കൂടി ചേർത്ത് അരച്ച് 30 ദിവസം കഴിക്കുകയാണെങ്കിൽ അസുഖം പെട്ടെന്ന് തന്നെ ഇല്ലാതാവുന്നതാണ്.

Scroll to Top