ചില രോഗികൾ പറയാറുണ്ട് ബിപിക്ക് തുടർച്ചയായി മരുന്നു കഴിക്കുന്നുണ്ട് പക്ഷേ ബിപി കുറയുന്നില്ല, അതുപോലെ കാൽപാദങ്ങളിൽ മുഖത്ത് എന്നിവിടങ്ങളിൽ നീര് വരിക എന്നിവ ഒരുപക്ഷേ വൃക്കകൾക്കുള്ള രോഗങ്ങൾ കൊണ്ടാകാം ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ ഒരു ജോഡി വൃക്കകളാണ് ഉള്ളത്. നട്ടെല്ലിന്റെ രണ്ടു വശങ്ങളിലായി ഇത് സ്ഥിതി ചെയ്യുന്നു. 150 ഗ്രാം ആണ് ഇതിന്റെ ഭാരം വരുന്നത്.
നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നുള്ളതാണ് കിഡ്നിയുടെ പ്രധാന പ്രവർത്തനം. ഇതിനായി ഒരു മിനിറ്റിൽ ഏകദേശം ഒന്നേകാൽ ലിറ്റർ രക്തം ശുദ്ധീകരിക്കപ്പെടുന്നു. അതായത് ഏകദേശം ഒരു 4 മിനിറ്റ് കൊണ്ട് നമ്മുടെ ശരീരത്തിലെ മൊത്തം രക്തത്തെയും ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്നിക്ക് ഉണ്ട്. മാലിന്യങ്ങളെ പുറന്തള്ളുന്നതിനു പുറമേ ലവണങ്ങളുടെയും ധാതുക്കളുടെയും.
അളവ് ശരീരത്തിന് ആവശ്യമായ രീതിയിൽ നിർത്തുകയും അതുപോലെതന്നെ നമ്മുടെ പല്ലുകളുടെയും എല്ലുകളുടെ യും പാലത്തിനു വേണ്ടിയുള്ള വൈറ്റമിൻ ഡിയുടെ ആക്ടീവ് ഫോം ഉണ്ടാക്കാനും അതുപോലെ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കാനുള്ള ഹോർമോൺ ആയ എറിത്രോപോറ്റിന് ഉല്പാദിപ്പിക്കുന്നത്തിനും എല്ലാം വൃക്കകളുടെ സഹായം ആവശ്യമാണ്. വൃക്കകളുടെ പൂർണ്ണമായ സ്തംഭനത്തെ പ്രധാനമായും രണ്ടായി തരം തിരിച്ചിട്ടുണ്ട്.
അതിൽ ആദ്യത്തെതാണ് താൽക്കാലികം ആയിട്ടുള്ള സ്തംഭനം. പ്രധാനമായി അണുബാധകൾ ഉണ്ടാകുമ്പോഴാണ് താൽക്കാലിക സ്തംഭനം ഉണ്ടാകുന്നത്. മലേറിയ എലിപ്പനി ഡെങ്കിപ്പനി എന്നിങ്ങനെയുള്ള അസുഖങ്ങൾ വന്നുപോയതിനു ശേഷം കിഡ്നി തകരാറിലാകാം. അത് താൽക്കാലികമായി തകരാറിലാകുന്നതാണ്. ഇത് ചികിത്സയിലൂടെ പഴയ രീതിയിലേക്ക് കിഡ്നിയെ എത്തിക്കാൻ സാധിക്കും. രണ്ടാമതായി വരുന്നത് സ്ഥിരമായിട്ടുള്ള കിഡ്നി തകരാറുകൾ ആണ്. അണുബാധകൾ കൊണ്ട് ജനിതകമായിട്ടുള്ള രോഗങ്ങൾ കൊണ്ട്, കല്ലുകൾ സ്ഥിരമായി ഉണ്ടാകുന്നതു കൊണ്ട് മറ്റു അസുഖങ്ങൾക്ക് കാരണവും സ്ഥിരമായിട്ടുള്ള കിഡ്നി തകരാർ ഉണ്ടാകും. തുടർന്ന് വീഡിയോ കാണുക.