ദിവസേന ഒരു ഗ്ലാസ് ഇഞ്ചി ചായ കുടിച്ചുനോക്കൂ ഇത്രയധികം ഗുണങ്ങളോ?

സുഗന്ധവ്യഞ്ജനങ്ങളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ഒരുപക്ഷേ ഇന്ത്യക്കാരെക്കാളും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങളുടെ വില മനസ്സിലാക്കിയത് മറ്റുള്ള രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ സുഗന്ധവ്യഞ്ജനങ്ങളുടെ പേരിൽ തന്നെയാണ് നമ്മുടെ രാജ്യം കൊള്ളയടിക്കപ്പെട്ടതും മറ്റു രാജ്യങ്ങളെക്കാൾ. ഇന്ത്യയിൽ തന്നെ ഏറ്റവും നന്നായി ഇഞ്ചി ഉപയോഗിക്കുന്നത് ഒരുപക്ഷേ മലയാളികളായിരിക്കും. വളരെയധികം വൈദ്യ പ്രാധാന്യമുള്ള ഇഞ്ചിക്ക് ഒരുപാട് രോഗങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുന്നതാണ്.

കറികളിലും ചായയുടെ ഒപ്പവും ഇഞ്ചി ഉപയോഗിക്കുന്നത് രോഗപ്രതിരോധത്തിന് വളരെ അധികം നല്ലതാണ്. പല നാടുകളിലും പല പേരുകളിലാണ് ഇഞ്ചി അറിയപ്പെടുന്നത്. നാഗരം, ചുക്ക്, മുളക്, തിപ്പലി എന്നിങ്ങനെയും അറിയപ്പെടുന്നു. മൂന്നു തരത്തിൽ നമ്മൾക്ക്‌ ജിൻജർ ടീ ഉണ്ടാകാൻ പറ്റും. ഒരു ഗ്ലാസ്‌ ഇഞ്ചി ചായ എല്ലാ ദിവസവും കുടിക്കുന്നത് ശരീരത്തിനു വളരെയധികം നല്ലതാണ്. ഫൈബർ സാനിധ്യം കൂടുതലായത് കൊണ്ട് ദഹനപ്രക്രിയക്കും നല്ലതും, ഇൻഫ്ലാമേഷൻ കൊറക്കുന്നതിനും ഉപകാരപ്പെടുന്നു.

വാദസംബന്ധമായ എല്ലാ രോഗങ്ങൾക്കും ഉള്ള കഷായങ്ങളിൽ ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നു. വയറു സംബന്ധമായ രോഗങ്ങൾക്കും ശ്വാസ സംബന്ധമായ രോഗങ്ങൾക്കും ഇഞ്ചി വളരെയധികം സഹായിക്കുന്നു.രാവിലെതന്നെ എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടു തോന്നുകയാണേൽ ഇഞ്ചി ഉപയോഗിക്കുമ്പോൾ അത് കൊറയുന്നതായിരിക്കും. കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും ഹൃദയ സംബന്ധമായ രോഗങ്ങൾ കുറക്കുന്നതിനും,രക്ത കുഴലുകളുടെ ആരോഗ്യത്തിനും ഇഞ്ചി സഹായിക്കുന്നു.

അമിതമായി കൊഴുപ്പു അടിഞ്ഞുകൂടുന്നത് കൊറക്കാൻ ദിവസേനയുള്ള ഇഞ്ചി ചായ നമ്മളെ സഹായിക്കുന്നു. ഓർമക്കുറവ് ടെൻഷൻ ആങ്‌സിറ്റി ഡിപ്രെഷൻ ഉന്മേഷക്കുറവ് എന്നിവക്ക് ഇഞ്ചി വളരെ ഉപയോഗ പ്രധമാണ്. ഇഞ്ചിയുടെ ഉപയോഗം ക്യാന്സറിനെ പുർണമായും തടയില്ലെങ്കിലും കാൻസർ കോശങ്ങളുടെ വ്യാപനം ശരീരത്തിൽ കൊറക്കാൻ സഹായിക്കുന്നു. ഇഞ്ചി നാരങ്ങാ കുരുമുളക് പനികൂർക്ക തേൻ എന്നിവ ചേർത്തുള്ള ചായ ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കുന്നത് പനി കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ തുടർന്ന് കാണുക.

Scroll to Top