ഷീണവും ഉന്മേഷക്കുറവും കാരണം ജോലി സ്ഥലത്തും വീട്ടിലും ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ എങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കു

നമ്മൾ എന്ത് ചെയ്യുമ്പോളും ഷീണം,ഉറങ്ങി എണീറ്റാലുള്ള ഷീണം അതൊക്കെ എന്തുകൊണ്ടാണ് തോന്നുന്നത് എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ശരീരത്തിന് വേണ്ടത്ര പോഷകാഹാരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് ഷീണം ഉണ്ടാകുന്നതു. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ പ്രധാനമായും 7 ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഇപ്പോഴത്തെ കാലത്തു കുട്ടികളിലായാലും മുതിർന്നവരിൽ ആയാലും രോഗപ്രതിരോധ ശേഷിയും ആരോഗ്യവും കുറഞ്ഞു വരുകയാണ്.

രോഗപ്രതിരോധ ശേഷി നമ്മൾ ജനിക്കുന്നതോടൊപ്പം നമുക്ക് ലഭിക്കുന്നു. നമ്മുടെ ശരീരത്തിലേക്ക് പൊറത്തു നിന്നും അണുക്കൾ പ്രവേശിക്കുമ്പോൾ അവയെ നശിപ്പിക്കാൻ സഹായിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷി ആണ്. രോഗപ്രതിരോധ ശേഷി കൊറഞ്ഞു വരുന്നതിന്റെ പ്രധാന ലക്ഷണമാണ് കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഷീണം,ഉന്മേഷക്കുറവ് എന്നിവ. ഇത് പരിഹരിക്കുന്നതിനായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രധാനമായും ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് ഉണ്ട്.

വിറ്റാമിന് എ,വിറ്റാമിന് ഇ,വിറ്റാമിന് ഡി,വിറ്റാമിന് സി,സിങ്ക്,സെലിൻ,കോപ്പർ എന്നിവയാണ് പ്രധാനമായും വേണ്ടത്. നമ്മൾ ഒട്ടുമിക്ക ആളുകളും പല സമയത്തെയും ഭക്ഷണങ്ങൾ ഒഴിവാക്കുന്ന ആളുകളാണ്. ഒരുപാടു നാളു ഇത് ശ്രദ്ധിക്കാതെ പോകുന്നതാണ് ഒട്ടുമിക്ക ആളുകുളുടെയും പ്രശനം. പ്രധാനമായും ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുന്നതു പെൺകുട്ടികളും ജോലിക്കു പോകുന്ന പുരുഷന്മാരും ആണ്.

സമയം ലാഭിക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കുന്നതു നമ്മുടെ ആരോഗ്യത്തിന് തന്നെ വളരെ അധികം ദോഷം ചെയ്യും. ഒന്ന് ആലോജിചിച്ചു നോക്ക് നാം എല്ലാവരും ജോലിക്കു പോകുന്നത് നമുക്ക് ഭക്ഷണം കഴിക്കുന്നതിനു വേണ്ടി തന്നെ ആണ് അത് നമ്മൾ ഒഴിവാക്കി ആശുപത്രിയിൽ കാശു കളയുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ പോഷകാഹാരങ്ങൾ സമയത്തിനു കഴിക്കുന്നത്. ഏതൊക്കെ ഭക്ഷണത്തിൽ ഏതൊക്കെ പോഷകങ്ങളാണ് അടങ്ങിയുട്ടുള്ളത് അറിയുവാനായി വീഡിയോ തുടർന്ന് കാണുക.

Scroll to Top