വീട്ടിൽ മഞ്ഞൾ വളർത്തി ഉപയോഗിച്ചു നോക്കൂ നഷ്ടപ്പെട്ടുപോയ ആരോഗ്യം വീണ്ടെടുക്കാം.

ആരോഗ്യകാര്യത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ദ്രവ്യമാണ് മഞ്ഞൾ. എല്ലാ ദിവസവും നമ്മൾ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്ന ഒന്നാണ് മഞ്ഞൾ. പക്ഷേ നമ്മൾ ദിവസവും കഴിക്കുന്ന മഞ്ഞൾ മാത്രം പോരാ നമ്മൾ കുറച്ചുകൂടി കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നു. മഞ്ഞൾ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് ഇത് ലഭിക്കണമെങ്കിൽ നമ്മൾ കറിയിൽ മാത്രം ചേർത്ത് കഴിച്ചാൽ പോരാ.

പണ്ടുകാലങ്ങളിൽ ആളുകൾ മഞ്ഞൾ വീട്ടിൽ തന്നെ വളർത്തി പൊടിച്ച് ഉപയോഗിക്കുകയാണ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പഴയ ആളുകൾക്ക് അലർജി പോലുള്ള അസുഖങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും മഞ്ഞൾ നമ്മൾ പാക്കറ്റുകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഇങ്ങനെ കടയിൽ നിന്നും കിട്ടുന്നതിന് യഥാർത്ഥ മഞ്ഞളിന്റെ യാതൊരു ഗുണങ്ങളും ചിലപ്പോൾ ഉണ്ടാകണമെന്നില്ല.

ചിലപ്പോൾ കളർ ചേർത്തിട്ടുള്ള മറ്റെന്തെങ്കിലും പൊടിയും കൂടി കലർന്നിട്ടാവും മഞ്ഞൾ വരുന്നുണ്ടാവുക. മഞ്ഞളിനെ ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി, ആന്റി ഇൻഫ്ളാമെറ്ററി പ്രോപ്പർട്ടി, ആന്റി കാൻസർ പ്രോപ്പർട്ടി എന്നിവ ഉണ്ട്. യഥാർത്ഥ മഞ്ഞളിൽ മാത്രമേ ഇത് കിട്ടുകയുള്ളൂ. കടയിൽ നിന്നും കിട്ടുന്നതിൽ മറ്റു മാനങ്ങൾ കലർന്നിട്ടുള്ളതിനാൽ ഈ ഗുണങ്ങൾ ഒന്നും ലഭിക്കണമെന്നില്ല.

അതുകൊണ്ട് നമ്മൾ മഞ്ഞൾ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പരമാവധി നോക്കുക. മഞ്ഞളിൽ അടങ്ങിയിട്ടുള്ള ഒരു കെമിക്കൽ പദാർത്ഥമാണ് കുറുക്കുമിൻ. ഈ പദാർത്ഥമാണ് മഞ്ഞളിന് മറ്റ് അസുഖങ്ങളെ ചേർത്തുനിർത്താനുള്ള കഴിവ് നൽകുന്നത്. കുറുക്കുമീൻ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബാക്ടീരിയൽ ഫംഗൽ വൈറൽ സംബന്ധമായ ഇൻഫെക്ഷനുകൾ കുറയ്ക്കുന്നു. കൂടാതെ തന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന ജലദോഷം ചുമ പനി തുമ്മൽ അലർജി എന്നിവ കുറയ്ക്കാനും മഞ്ഞൾ സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top