എന്തൊക്കെ ഭക്ഷണം ഒഴിവാക്കിയാൽ കൊളസ്ട്രോൾ കുറയ്ക്കാൻ പറ്റുമെന്ന് നോക്കൂ.

ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ രക്തത്തിൽ കൂടുന്നത്. രക്തത്തിൽ കൊളസ്ട്രോൾ ട്രൈഗ്ലിസറൈഡ്സ് എന്നിവ കൂടുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ പേടി വരുന്നതാണ്. ഇങ്ങനെ ഉണ്ടാകുമ്പോൾ ഭക്ഷണം കൺട്രോൾ ചെയ്യണല്ലോ ഇനി തൊട്ട് വ്യായാമം ചെയ്യണം എന്നൊക്കെ വിചാരിച്ച് ആദ്യത്തെ കുറച്ചുനാൾ ഇതെല്ലാം ചെയ്യുകയും കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നു എന്നാൽ.

പിന്നീട് ഇത് വീണ്ടും നിർത്തുകയും ഭക്ഷണക്രമം തെറ്റുകയും വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോൾ വീണ്ടും കൊളസ്ട്രോൾ കൂടുന്നു. നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടിയിട്ടുണ്ട് എന്ന് തോന്നുകയാണെങ്കിൽ അല്ലെങ്കിൽ അറിഞ്ഞിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ കുറയ്ക്കാൻ നോക്കരുത് സമയമെടുത്ത് വേണം കുറയ്ക്കാൻ. ഒട്ടുമിക്ക ആളുകളും വിചാരിക്കുന്നത് എണ്ണപ്രകാരങ്ങൾ കൂടുതൽ പുറമെ നിന്ന് കഴിച്ചതുകൊണ്ടാണ് കൊളസ്ട്രോൾ കൂടുന്നത് എന്നുള്ളതാണ്.

എന്നാൽ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്നമ്മൾ നിന്നും കൊളസ്ട്രോൾ കഴിക്കാതെ തന്നെ നമ്മുടെ ശരീരം നമുക്ക് ആവശ്യമുള്ള കൊളസ്ട്രോൾ ഉണ്ടാക്കുന്നുണ്ട്. കൊളസ്ട്രോൾ എന്നുപറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഘടകം തന്നെയാണ്. ശരീരത്തിലെ കോശങ്ങളുടെ നിർമ്മിതിക്ക് കൊളസ്ട്രോൾ അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ്.

വൈറ്റമിൻസ് മിനറൽസ് മറ്റു ലവണങ്ങൾ എന്നിവയുടെ ആഗിരണത്തിനും മറ്റു പ്രക്രിയകൾക്കും കൊഴുപ്പ് വേണമെന്നുണ്ട് ശരീരത്തിന്. നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണത്തിൽ നിന്ന് 20% മാത്രമാണ് കൊഴുപ്പ് എത്തുന്നത്. ബാക്കി 50 ശതമാനം ഉണ്ടാക്കുന്നത് നമ്മുടെ ശരീരം തന്നെയാണ്. നമ്മൾ കൂടുതലായി കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴാണ് കൊഴുപ്പ് കരളിൽ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ ഉണ്ടാക്കുന്ന കുറിപ്പുകൾ അടിപോസ് ടിഷ്യുകളിൽ ആണ് സംഭരിച്ചു വയ്ക്കുക.

Scroll to Top