വൈറ്റമിൻ ബി 12 കുറഞ്ഞു പോയാൽ ഉള്ള ലക്ഷണം. ഈ ലക്ഷണങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കരുത്.

വൈറ്റമിൻ ഡി 3 പറ്റിയ ഒരുപാട് ഡോക്ടർമാർ സംസാരിച്ചതിനെ പറ്റി ഒരുപാട് ആളുകൾക്ക് അതിനെപ്പറ്റി നല്ല ഒരു അറിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി 12.ഇത് ഒരുപാട് പേരിൽ കുറവ് ആണ് എന്നതാണ് മനസ്സിലാക്കേണ്ട വാസ്തവം ഇതിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിൽ എന്തൊക്കെയാണ് ലക്ഷണങ്ങൾ കാണിക്കുന്നത് എന്ന് നോക്കാം. ഇത് എല്ലുകളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തിന് വളരെ അത്യാവശ്യമായിട്ടുള്ള വൈറ്റാമിൻ ആണ്.

ഇതു കുറയുമ്പോൾ ശരീരത്തിൽ പ്രധാനമായി കാണുന്ന ലക്ഷണമാണ് തരിപ്പ് എന്ന് പറയുന്നത്. ചിലപ്പോൾ വേദനയായിട്ടുണ്ടാകും നടക്കാൻ ബുദ്ധിമുട്ട് ബുദ്ധി ശരിക്ക് പ്രവർത്തിക്കാതെ വരുന്ന അവസ്ഥ വിശപ്പ് കുറവായി അനുഭവപ്പെടുക ഭാരം പെട്ടെന്ന് കുറഞ്ഞു പോവുക ക്ഷീണം അനുഭവപ്പെടുക ഇതെല്ലാം ആണ് സാധാരണ ആയിട്ടുള്ള ലക്ഷണങ്ങൾ.ഇത് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പ്രായമായ ആളുകളിലും.

മദ്യപിക്കുന്നവരിലും പ്രമേഹരോഗം ഉള്ളവരിലും ഈ ലക്ഷണങ്ങൾ കൂടുതലായിട്ട് കണ്ടു വരാറുണ്ട്.അതുപോലെ തന്നെയാണ് ക്യാൻസർ രോഗം ബാധിച്ചവർക്ക് കിഡ്നി പ്രശ്നങ്ങൾ ഉള്ളവർക്കും കണ്ടുവരാറുണ്ട്. അതുപോലെ ശാരീരികമായി പലതരത്തിൽ വേദന അനുഭവിക്കുന്നവർക്ക് സന്ധിവേദനങ്ങൾ അനുഭവിക്കുന്നവർക്ക് എല്ലാം ഇത് കണ്ടു വരാറുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്.

ചിലപ്പോൾ മരുന്നുകൾ ആയിട്ടും മറ്റു ചിലപ്പോൾ ഇഞ്ചക്ഷൻ രൂപത്തിലും ഈ വിറ്റാമിൻ ശരീരത്തിൽ എത്തിക്കാറുണ്ട്. ഇത് പ്രധാനമായിട്ടും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ എന്ന് പറയുന്നത് മുട്ട റെഡ് മീറ്റ്. എന്നിവയിലാണ് എന്നാൽ ഇത് രണ്ടും കൂടുതലായി കഴിക്കുന്നത് മറ്റു പല അസുഖങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മിതമായ അളവിൽ മാത്രം കഴിക്കുവാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പിന്നീട് വരുന്നതായിരിക്കും.

Scroll to Top