ശരീരത്തിന്റെ പല ഭാഗങ്ങളിലും മുഖത്തും കൈകളിലും കഴുത്തുകളിലും പ്രത്യേകിച്ച് കാണപ്പെടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അരിമ്പാറ പാലുണ്ണി എന്ന് പറയുന്നത് ഇത് ശരീരത്തിന് പുറത്തു മാത്രമല്ല ശരീരത്തിന്റെ ഉള്ളിലും കാണപ്പെടാറുണ്ട്. ഇത് നമ്മുടെ സ്കിന്നിൽ വരുന്ന ഒരുതരം ഗ്രോത്ത് ആണ്. നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങളെ മുൻകൂട്ടി പറയാൻ സാധിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് ഈ രണ്ടെണ്ണം.
സ്ത്രീകളിലാണ് കൂടുതലായിട്ടും ഇത് കാണപ്പെടാറുള്ളത്. സ്ത്രീകളിൽ ഇത് കൂടുതൽ കാണാനുള്ള ഒരു കാരണം ഈസ്ട്രജൻ ഹോർമോൺ ആണ്. അതുപോലെ മറ്റൊരു പ്രശ്നമാണ് പിസിഒഎസ്. ശരീരഭാരം കൂടുന്നത് അനുസരിച്ച് ചില ആളുകളിൽ ഇതുപോലെ പാലുണ്ണിയും അരിമ്പാറയും കണ്ടു വരാറുണ്ട്. അടുത്ത ഒരു കാരണമാണ് ഇൻസുലിൻ റെസിസ്റ്റൻസ് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുകയും.
എന്നാൽ അത് ശരിയായി രീതിയിൽ പ്രയോഗിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഓവറയിൽ ഉണ്ടാകുന്ന മുഴ ഡയബറ്റീസ് ബ്ലോക്കുകൾ ഫാറ്റി ലിവർ ഇതെല്ലാം തന്നെ ശരീരത്തിൽ വരുന്നതിനു മുൻപ് ശരീരം കാണിക്കുന്ന ഒരു ലക്ഷണമാണ് പാലുണ്ണി. സാധാരണ ഇതിനെ കരയിച്ചു കളയുമ്പോൾ കുറച്ച് ദിവസത്തേക്ക് പോകും എന്നാൽ അത് തിരികെ വരുകയാണ് ചെയ്യാറുള്ളത്.
അതുകൊണ്ടുതന്നെ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുക എന്നതാണ് ഭക്ഷണത്തിൽ നിന്നും കൂടുതലും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുക അതിലൂടെ നമുക്ക് എളുപ്പത്തിൽ പാലുണ്ണിയും അരിമ്പാറയും വരുന്നത് കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.