50 കഴിഞ്ഞ സ്ത്രീകൾ ഷുഗർ, കൊളസ്ട്രോള്, ഹാർട്ടറ്റാക്ക് വരാതിരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ. ആരോഗ്യം വീണ്ടെടുക്കൂ.

പുരുഷന്മാരെ അപേക്ഷിച്ച് 50 വയസ്സ് കഴിയുന്നതോടെ സ്ത്രീകളിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കും ഹോർമോണുകളിൽ മാറ്റങ്ങൾ സംഭവിക്കും മാനസിക തലത്തിൽ മാറ്റങ്ങൾ സംഭവിക്കും. അവരുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം. കൃത്യമായി വന്നുകൊണ്ടിരുന്ന ആർത്തവ ചക്രം നിലയ്ക്കുന്ന സമയം കൂടിയാണ് 50 വയസ്സ് എന്ന് പറയുന്നത്.

ഇതിനെ ആർത്തവവിരാമം എന്ന് പറയുന്നു ഇപ്പോൾ ഈസ്ട്രജന്റെ അളവ് ശരീരത്തിൽ കുറയുന്നത് കാണാം. സ്ത്രീകളുടെ ശരീരത്തിന് ഒരു പ്രൊട്ടക്ഷൻ നൽകുന്ന ഹോർമോൺ കൂടിയാണ് ഈസ്ട്രജൻ എന്ന് പറയുന്നത്. ഇതുവഴി ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. ഉറക്കമില്ലായ്മ, ചെറിയ കാര്യങ്ങളിൽ വഴക്കുണ്ടാക്കുകയും പെട്ടെന്ന് സങ്കടപ്പെടുകയും ചെയ്യുക. ഇതിനോടൊപ്പം തന്നെ രക്തസമ്മർദ്ദം ഷുഗർ കൊളസ്ട്രോൾ എന്നീ അസുഖങ്ങളെല്ലാം തന്നെ.

ഈ സമയത്താണ് സ്ത്രീകൾക്ക് ആരംഭിക്കുന്നത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് പുരുഷന്മാരുടെ ഒപ്പം തന്നെ ഹാർട്ടറ്റാക്കിനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ഇവർ ആരോഗ്യമുള്ള ഒരു ഭക്ഷണരീതി ഇതിനെല്ലാം വേണ്ടി ഒരുക്കേണ്ടത് തന്നെയാണ്. കാൽഭാഗം കാർബോഹൈഡ്രേറ്റ് കാൽഭാഗം പ്രോട്ടീൻ കാൽഭാഗം ഫ്രൂട്ട്സ് കാൽഭാഗം വെജിറ്റബിൾ ഈ രീതിയിലുള്ള ഒരു ഹെൽത്തി ഡയറ്റ് ആണ്.

50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ ഭക്ഷണരീതിയിൽ വരുത്തേണ്ടത്. പെട്ടെന്ന് അല്ല മാറ്റേണ്ടത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ സമയങ്ങളിൽ കുറേശ്ശെയായി വേണം ഇത് നടത്തുവാൻ. രണ്ടാമത്തെയാണ് കൃത്യമായി വ്യായാമം ചെയ്യുക കഠിനമായിട്ടുള്ള വ്യായാമം അല്ല ആരോഗ്യത്തിന് പറ്റുന്ന രീതിയിലുള്ള വ്യായാമം വേണം ചെയ്യുവാൻ. അതുപോലെ തന്നെ കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സപ്പോർട്ടും അവർക്ക് വളരെയധികം വേണ്ട ഒരു കാര്യമാണ് അത് കൃത്യമായി കൊടുക്കുകയും വേണം.

Scroll to Top