ഇനി വെള്ളം കുടിച്ച് തടി സിമ്പിൾ ആയി കുറയ്ക്കാം. ഡോക്ടർ പറയുന്ന ഈ വഴി നോക്കൂ.

കൃത്യമായ ഡയറ്റും വ്യായാമവും ഫോളോ ചെയ്യുന്നത് ആണ് പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് അല്ലാതെ പ്രത്യേകിച്ച് എളുപ്പവഴിയിലൂടെ ഒന്നോ രണ്ടോ ദിവസം കൊണ്ട് വലിയ പൊണ്ണത്തടി കുറയ്ക്കാൻ ഒന്നും സാധിക്കില്ല. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം വർദ്ധിക്കുന്ന അവസ്ഥയാണ് അമിതവണ്ണം.

അമിതവണ്ണം ഉണ്ടാകാനുള്ള കാരണങ്ങൾ എന്നു പറയുന്നത് ഒന്ന് വ്യായാമം കുറയുന്നതുകൊണ്ടും പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കൊണ്ടും അതുപോലെ തൈറോയ്ഡ് ഗ്രന്ഥി പോലെയുള്ള ഗ്രന്ഥികളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം അമിതവണ്ണം ഉണ്ടാകാറുണ്ട്. ചില അസുഖങ്ങൾ കൊണ്ട് ചിലർക്ക് വണ്ണം വയ്ക്കാം ചിലർക്ക് പാരമ്പര്യമായി ഉണ്ടായേക്കാം.

ചിലർക്ക് മാനസിക സമ്മർദ്ദം കൊണ്ട് വണ്ണം വയ്ക്കാം ഇത്തരംകാരണങ്ങളാണ് അമിതവണ്ണം ഉണ്ടാകാൻ ഉള്ളത്. നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന പൊണ്ണത്തടി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രമേഹരോഗം ഉണ്ടാകാനുള്ള സാധ്യത രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത കൊളസ്ട്രോൾ കൂടാനുള്ള സാധ്യത സന്ധിവേദന ഉണ്ടാകാനുള്ള സാധ്യത.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുക വഴി നമുക്ക് കൊഴുപ്പ് കുറയ്ക്കുവാൻ സാധിക്കും അതുപോലെ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കുക ആണെങ്കിൽ തന്നെ വിശപ്പ് കുറയുകയും ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുകയും അതുവഴി അമിതവണ്ണം കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

Scroll to Top