സമീകൃത ആഹാരം ഇതുപോലെ ശീലമാക്കൂ കിഡ്നിയെ സംരക്ഷിക്കൂ.

വ്യക്തിപരമായും കുടുംബപരമായും നമ്മളെല്ലാവരും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് നമ്മുടെ ഭക്ഷണക്രമത്തിലാണ്. നമ്മൾ എപ്പോൾ ഭക്ഷണം കഴിക്കണം, എത്ര ഭക്ഷണം കഴിക്കണം, എങ്ങനെയുള്ള ഭക്ഷണം കഴിക്കണം, ഇനി എന്തെങ്കിലും കഴിച്ചാൽ തന്നെ അതു കൊണ്ടുള്ള രോഗങ്ങൾ എന്തെങ്കിലുമുണ്ടാകുമോ എന്നൊന്നും ആലോചിക്കാത്തവരാണ് ഇന്നത്തെ കാലത്തുള്ളത്.

ജോലികഴിഞ്ഞ് ക്ഷീണമായി വരുമ്പോൾ അടുക്കളയിൽ സമയം ചെലവഴിക്കാൻ ഇല്ലാതെ അല്ലെങ്കിൽ ഭക്ഷണം പാകം ചെയ്യാൻ വയ്യാത്തത് മൂലവും ഒട്ടുമിക്ക ആളുകളും ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ഹോട്ടലിൽ നിന്നുമാണ് ഭക്ഷണം വാങ്ങി കഴിക്കുന്നത്. വല്ലപ്പോഴുമാണ് ഇങ്ങനെ കഴിക്കുന്നതെങ്കിൽ ഒരു കുഴപ്പമില്ല. ഇത് മാസത്തിൽ ഒരുപാട് തവണ അല്ലെങ്കിൽ തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് വളരെയധികം ദോഷങ്ങൾ ഉണ്ടാക്കിയേക്കാം.

നമ്മുടെ ചുറ്റുമുള്ളവരിൽ 98 ശതമാനം ആളുകൾക്കും ഏതു ഭക്ഷണം കഴിക്കണം എന്നുള്ളത് അറിയാത്തവരാണ്. ഇനിയിപ്പോൾ ബാക്കിയുള്ള രണ്ട് ശതമാനം ആളുകൾക്കും ഏതു ഭക്ഷണം കഴിക്കണമെന്ന് അറിഞ്ഞാലും അവർക്ക് അത് എങ്ങനെ എപ്പോൾ കഴിക്കണമെന്ന് അറിയില്ല. എല്ലാദിവസവും നാം ഉറങ്ങുന്നു എഴുന്നേൽക്കുന്നു ഭക്ഷണം കഴിക്കുന്നു ജോലി ചെയ്യുന്നു പിന്നെയും ഇതുതന്നെ ചെയ്യുന്നു.

ഇപ്പോൾ രാത്രി കൂടുതൽ സമയം വരെ കമ്പ്യൂട്ടറുകളുടെ മുന്നിൽ ചെലവഴിക്കുന്നവർ ഡ്രൈ ഫ്രൂട്ട്സ് ഫാസ്റ്റ് ഫുഡ് എന്നിവ കൂടുതൽ കഴിക്കാൻ നോക്കുന്നു.ഇങ്ങനെ ഒരു താളം തെറ്റിയ രീതിയിലാണ് ഒട്ടുമിക്ക മുതിർന്നവരുടെ ആയാലും കുട്ടികളുടെ ആയാലും ജീവിതം പോകുന്നത്. നമ്മുടെ ശരീരത്തിന് പ്രത്യേകമായ ഒരു താളമുണ്ട് അതിനെ സർക്കേടിയൻ റിഥം എന്നാണ് വിളിക്കുക. ഈ താളം തെറ്റുമ്പോൾ നമ്മുടെ ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവർത്തനങ്ങളിൽ വ്യത്യാസം വരുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top