ഒരു തുള്ളി മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകും കാരണം ഇതാണ്.

ഇന്ന് ഫാറ്റി ലിവർ കേൾക്കുന്ന സമയത്ത് ഒട്ടുംതന്നെ പേടിയില്ലാത്ത കാര്യമാണല്ലേ കാരണം ഒരുപാട് ആളുകൾക്കും ഫാറ്റിലിവർ ഇന്ന് കണ്ടുവരുന്നുണ്ട്. നമ്മുടെ കരളിന്റെ ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്നു പറയുന്നത് അത് കൊഴുപ്പുള്ള ഭക്ഷണങ്ങൾ മാത്രം കഴിച്ചാണ് വരുന്നത് അല്ലെങ്കിൽ നിത്യമായി മദ്യപാനം കഴിക്കുന്നവരിലാണ് കണ്ടുവരുന്നത് അല്ല നമ്മൾ കഴിക്കുന്ന അന്നജം കൂടിപ്പോയാലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്.

അല്ലെങ്കിൽ ഒരുപാട് ഷുഗർ ഉള്ള ഭക്ഷണങ്ങൾ കഴിച്ചാലും ഫാറ്റി ലിവർ ഉണ്ടാകാം. സാധാരണ ബേക്കറിയിൽ ഉള്ള മധുര പലഹാരങ്ങൾ കഴിക്കുമ്പോഴാണല്ലോ കൂടുതൽ പ്രശ്നം ഉണ്ടാകുന്നത് എന്നാൽ ഒരുപാട് മധുരമുള്ള പഴവർഗ്ഗങ്ങൾ കഴിക്കുന്നത് പോലും ഇത്തരം അവസ്ഥയിലേക്ക് കൊണ്ടുവരുന്നതാണ്. നമ്മുടെ ലിവറിലുള്ള കോശങ്ങൾ നശിക്കുന്ന സമയത്ത് ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും.

തുടക്ക സമയത്ത് ഫാറ്റി ലിവർ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ലിവർ സിറോസിസ് പോലെയുള്ള മാരകമായ അവസ്ഥകളിലേക്ക് പോകുന്നതായിരിക്കും. ഭക്ഷണത്തിൽ കൺട്രോൾ ചെയ്തുകൊണ്ട് നമുക്ക് ആദ്യസമയത്ത് ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ പൂർണ്ണമായും ഫാറ്റിലിവറിനെ കുറയ്ക്കാനായി സാധിക്കുന്നതാണ്. ശരീരത്തിലേക്ക് രോഗപ്രതിരോധശേഷി ഉണ്ടാക്കുവാനും ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും ഏറെ സഹായിക്കുന്നത് കരളാണ്.

അതുകൊണ്ടുതന്നെ അത് വളരെ അത്യാവശ്യമായിട്ടുള്ളതുമാണ്. ബീഫ് മട്ടൻ എന്നിവയെല്ലാം ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് ഇതെല്ലാം തന്നെ ഫാറ്റി ലിവർ ഉണ്ടാക്കും മധുര പലഹാരങ്ങളും കാരണമാണ് ഫാറ്റിലിവർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക മധുരം കഴിക്കുന്നതും അന്നജം ഒരുപാട് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും പരമാവധി കുറയ്ക്കുക.

Scroll to Top