നമ്മുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും നമ്മളെയും കാത്തു രക്ഷിക്കുന്ന ഒരു ദേവനോ ദേവിയോ ഉണ്ടാകും അതാണ് കുടുംബ ദേവത എന്ന് പറയുന്നത് എല്ലാവർക്കും തന്നെ ഇതു ഉണ്ടായിരിക്കും. കാരണം നമ്മുടെ പൂർവികന്മാരായി ആരാധിച്ച് വരുന്ന ദൈവങ്ങളാണ് അവർ അതുകൊണ്ടുതന്നെ മറ്റേത് ദൈവങ്ങളെ നിങ്ങൾ പ്രാർത്ഥിച്ചാലും എത്ര വലിയ വഴിപാടുകൾ നടത്തിയാലും.
കുടുംബദേവതയെയും കുടുംബ ദേവനെയും വേണ്ടപോലെ നിങ്ങൾ നോക്കിയില്ല എങ്കിൽ അതിന്റെ ദോഷം നിങ്ങൾക്കുണ്ടാകുന്നതായിരിക്കും അതുപോലെ മറ്റേതു വഴിപാടുകൾ ചെയ്യുന്നതിനേക്കാളും കുടുംബ ക്ഷേത്രത്തിൽ നിങ്ങൾ ചെയ്യുന്ന വഴിപാടുകൾ ആയിരിക്കും കൂടുതൽ പ്രാധാന്യം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കുടുംബക്ഷേത്രത്തിൽ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പോകണം എന്നത് നിർബന്ധമാണ്.
അതിലും പറ്റാത്തവർ ആണെങ്കിൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പോയിരിക്കണം. കുടുംബ ക്ഷേത്രത്തിലേക്ക് നിങ്ങൾ പോകുന്ന സമയത്ത് ചെയ്യേണ്ട വഴിപാട് എന്നു പറയുന്നത് എണ്ണയും തിരിയും വാങ്ങിക്കൊണ്ടു പോവുക എന്നതാണ് കാരണം അത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി കുടുംബദേവതയ്ക്ക് മനസ്സിന് സന്തോഷം തൃപ്തിയും ഉണ്ടാകുവാൻ.
മുടങ്ങാതെ ഈ വഴിപാട് ചെയ്താൽ മാത്രം മതി അതുപോലെ നിങ്ങളുടെ കുടുംബദേവതയ്ക്ക് ഏതു വഴിപാടാണ് ചെയ്യാറുള്ളത് ആ വഴിപാട് കൂടി ചെയ്യുക അതിന്റെ കൂടെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതായിരിക്കും. ജീവിതത്തിലെ പലതരത്തിലുള്ള തടസ്സങ്ങൾ കുടുംബദേവതയുടെയോ അല്ലെങ്കിൽ ദേവന്റെയോ അനുഗ്രഹത്താൽ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.