ചിയാസീഡ് കൊണ്ട് ഇതുപോലെ ഒരു ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ പെട്ടെന്ന് തന്നെ വണ്ണം കുറയ്ക്കാം.

ഇന്ന് നമ്മുടെ നാട്ടിൽ വണ്ണം കുറയുന്നതിന് വേണ്ടി ഒരുപാട് തരത്തിൽ വെയിറ്റ് ലോസ് ചലഞ്ചുകൾ ചെയ്യുന്ന ഒരുപാട് പേരുണ്ട്. അതുപോലെതന്നെ മുഖ സൗന്ദര്യത്തിനു വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി ഒരുപാട് സമയം ചെലവഴിക്കുന്ന വരും ഉണ്ട്. ചിയാസീഡ് എന്ന് പറയുന്നത് ഇപ്പോൾ ലോകത്തിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന ഒരു ഭക്ഷ്യവസ്തുവാണ്. കൂടുതലായി ഡയറ്റീഷൻ മാരും ജിമ്മിലുള്ളവരും ഡോക്ടർമാരും കൂടുതലായി സജസ്റ്റ് ചെയ്യുന്ന ഒരു ഭക്ഷണമാണ് ചിയാസീഡ്.

ചില നാട്ടിൽ ചീയ സീഡിനെ കസ്കസ് എന്നാണ് പറയുന്നത്. ചിലരെങ്കിലും കണ്ടിട്ടുണ്ടാകും സർബത്തും മറ്റും കഴിക്കുമ്പോൾ വെള്ളത്തിൽ പൊന്തി കിടക്കുന്ന കുരു പോലെയുള്ള സാധനമാണ് ഇത്. ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ്. ശരീര സംരക്ഷണത്തിനും മുടി വളർച്ചയ്ക്കും ന്യൂട്രിയൻസ് ലഭിക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

അതുപോലെതന്നെ പൊട്ടാസ്യം മഗ്നീഷ്യം സിങ്ക് എന്നിങ്ങനെയുള്ള ലവണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു.ഭാരം കുറയ്ക്കുന്നതിനു വേണ്ടി ചിയാ സീഡ് ഒരു ടേബിൾ സ്പൂൺ എടുക്കുക. അതിനുശേഷം ഇത് ഒരു മണിക്കൂർ മുന്നേ ഒരു അര ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. അപ്പോൾ ഇത് വികസിച്ചു വരുന്നത് കാണാം അതിനുശേഷം ഇത് ഒരു ലിറ്റർ വെള്ളത്തിലേക്ക് ചേർത്ത്. ആ വെള്ളം സമയമെടുത്ത് ഒരു ദിവസത്തിൽ കുടിച്ചു തീർന്നാൽ മതി.

ഇതുവഴി നമ്മൾക്ക് ഭാരം കുറയ്ക്കാൻ പറ്റുന്നതാണ്.ഇത് നമ്മൾക്ക് വേറൊരു രീതിയിൽ ഹെൽത്ത് ഡ്രിങ്ക് ആയി വേണമെങ്കിൽ കുടിക്കാവുന്നതാണ്. ഇതിനു ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിങ്ങനെ മൂന്നെണ്ണം എടുത്ത് അത് ജ്യൂസ് ആക്കി അതിലേക്ക് ചിയാസീഡ് കുടിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top