ഏകദേശം ഒരു 50% ആളുകൾക്കും അനുഭവപ്പെടുന്ന ഒരു അസുഖമാണ് താരൻ. നമ്മുടെ ശരീരത്തിലെ തൊലികളിൽ എണ്ണ പോലുള്ള ഒരു ദ്രാവകം അതായത് സെബം എന്ന് പറയുന്ന ഒരു ദ്രാവകം സെബാസ്യസ് ഗ്രന്ഥികൾ ഉണ്ടാക്കുന്നുണ്ട്. ഉള്ളംകൈ പിന്നെ കാൽപാദം എന്നീ രണ്ട് ഭാഗങ്ങൾ ഒഴിച്ച് ബാക്കി എല്ലായിടത്തും ഇത് ഉണ്ടാകുന്നുണ്ട്. സാധാരണ രീതിയിൽ ഇത് ഒരുകൗമാര പ്രായത്തിലാണ് തുടങ്ങുക.
നമ്മുടെ ശരീരത്തിൽ ഒരു ഫംഗൽ ഈസ്റ്റ് ഉണ്ട്. ഇത് നമ്മുടെ ശരീരം ഉല്പാദിപ്പിക്കുന്ന എണ്ണയുമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് താരൻ ഉണ്ടാവുന്നത്. ഈ ഫംഗസിന്റെ അളവ് കൂടുന്തോറും താരന്റെ അളവും കൂടുന്നതാണ്. ഇതു ഉണ്ടാകുമ്പോൾ നീർക്കെട്ട് ഉണ്ടാകാം, പൊട്ടൽ ഉണ്ടാകാം, അല്ലെങ്കിൽ പൊറ്റ പോലെയായി കാണുന്നത് കാണാം. ഈ ശൽക്കങ്ങൾ വലിയ രീതിയിലും വരാം ചെറിയ രീതിയിലും വരാം.
ഇത് കൂടുതലായി കാണപ്പെടുന്നത് തലയോട്ടിയിൽ ആണെങ്കിലും ചില ആളുകൾക്ക് മുഖത്തെ പുരികങ്ങളിൽ, കണ്ണുകളിൽ, ചെവിയുടെ ഉള്ളിൽ, മൂക്കിന്റെ വശങ്ങളിൽ, പുറത്ത്, കക്ഷം, തൊട എന്നിവിടങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്ഇത് ചൊറിച്ചിൽ ഉണ്ടാക്കുകയോ ശൽക്കങ്ങൾ രൂപപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്. നീ അസുഖം തിരിച്ചറിയുന്നതിന് ഡോക്ടർമാർക്ക് ക്ലിനിക്കൽ ടെസ്റ്റ് മാത്രം മതി.
നേരിട്ട് വീക്ഷിക്കുന്നതിലൂടെ രോഗം എത്രത്തോളം കൂടിയിട്ടുണ്ടെന്ന് ഡോക്ടർമാർക്ക് മനസ്സിലാകും. ഡോക്ടർമാർതാരൻ എവിടെയാണ് ഉള്ളത്, കാണാൻ എങ്ങനെയാണ് എന്നൊക്കെ നോക്കിയാണ് ഇത് വിശകലനം ചെയ്യുന്നത്. ഇതിനു പ്രത്യേകിച്ച് ഒരു ബ്ലഡ് ടെസ്റ്റിന്റെ ആവശ്യം ഒന്നും വരാറില്ല. ചെറിയ രീതിയിൽ താരൻ ഉണ്ടാകുമ്പോൾ അതിനെ ഷാമ്പു ആണ് കൊടുക്കാറുള്ളത്. തുടർന്ന് വീഡിയോ കാണുക.