മിക്ക ആളുകളും പറയുന്നത് കാണാം വയറുവേദനയായിട്ട് തുടങ്ങിയത് ഇപ്പോൾ അടിവയർ വരെ വേദനയാണെന്ന്. കൂടെ ഓർക്കാനും ശ്രദ്ധിക്കാനുള്ള തോന്നൽ മൂത്രം കണ്ടിന്യൂസ് ആയിട്ട് പോകാതിരിക്കുക, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക എന്നിവയെല്ലാം ഒരുപക്ഷേ ചിലപ്പോൾ കിഡ്നിയിൽ കല്ലുള്ളതുകൊണ്ടായിരിക്കാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലവണങ്ങൾ ശരീരത്തിലേക്ക് എത്തുന്നു.
ലോണങ്ങൾ എന്ന് പറയുമ്പോൾ കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം സോഡിയം എന്നിവ ഉൾപ്പെടുന്നു. ഇവ ശരീരത്തിലെത്തിയശേഷം ശരീരത്തിന് ആവശ്യമുള്ളത് ഉപയോഗിച്ചതിനുശേഷം വൃക്കയിലെത്തി മൂത്രം വഴി പുറന്തള്ളപ്പെടുന്നു. ചില ജീവിതശൈലികൾ കൊണ്ട് ഈ ലവണങ്ങൾ നമ്മുടെ കിഡ്നിയിൽ അടിഞ്ഞുകൂടുന്നു. ഈ ചെറിയ ലവണങ്ങൾ ചേർന്ന് ക്രിസ്റ്റലുകൾ ഉണ്ടാകുന്നു കല്ലുകൾ രൂപപ്പെടുന്നു.
എങ്ങനെയാണ് മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നത്. ഇത് ഒരു മരമണൽത്തരിയുടെ വലിപ്പം മുതൽ ടെന്നീസ് ബോളിന്റെ സൈസ് വരെ ആകാം. മൂത്രത്തിൽ കല്ല് കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലാണ്. വേണ്ടത്ര വെള്ളം കുടിക്കാതെ വരുമ്പോൾ, തെറ്റായ ഭക്ഷണരീതികൾ,നാരു കൂടുതൽ ഉള്ള ഭക്ഷണങ്ങൾ കുറയ്ക്കുന്നതും, റെഡ് മീറ്റ് കൂടുതൽ കഴിക്കുന്നത്, സോഫ്റ്റ് ഡ്രിങ്ക്സ്,സ്പൈസി ഫുഡുകൾ എന്നിവയൊക്കെ കൂടുതലായി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ കല്ല് രൂപപ്പെടുന്നതിനുള്ള സാധ്യതകൾ കൂടുന്നു.
വ്യായാമ കുറവ് അതുവഴി അമിതവണ്ണം വരുക, കിടപ്പ് രോഗികൾ, ഇടയ്ക്കിടയ്ക്ക് യൂറിനറി ഇൻഫെക്ഷൻ വരുന്നവരിൽ, ചില മരുന്നുകൾ കഴിക്കുന്നവർ, പുകവലി മദ്യപാനം ഉള്ളവർ എന്നിങ്ങനെ പലതരത്തിൽ നമുക്ക് മൂത്രത്തിൽ കല്ലുണ്ടാകുന്നു. പലതരത്തിലുള്ള കിഡ്നി സ്റ്റോണുകൾ ഉണ്ട്. ഒന്നാമത്തേത് കാൽസ്യം സ്റ്റോൺ ആണ്. 70 മുതൽ 80% വരെ കാൽസ്യം സ്റ്റോണുകൾ ആണ് കണ്ടുവരുന്നത്. ഇത് യൂറിന്റെ അസിഡിറ്റി മൂലം ഉണ്ടാകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.