പ്രായമാകുമ്പോൾ തിമിരം വന്നു ഓപ്പറേഷൻ ചെയ്യണതാണോ അതോ വരാതിരിക്കാൻ ഇപ്പോൾ തന്നെ ഇതൊക്കെയൊന്ന് ശ്രദ്ധിച്ചു തുടങ്ങുന്നതാണോ നല്ലത്.

നമ്മുടെ കണ്ണിന് ബാധിക്കുന്ന പല രോഗങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഒന്നാണ് തിമിരം. തിമിരം ബാധിച്ചു കഴിഞ്ഞാൽ ആ കണ്ണിനു ചെയ്യാൻ പറ്റിയ ഏറ്റവും നല്ല പോംവഴി എന്നുള്ളത് ശാസ്ത്രീയ വഴി ആ ലൻസ് വയ്ക്കുക എന്നുള്ളത് തന്നെയാണ്. ഇങ്ങനെ ലെൻസ് മാറ്റിവയ്ക്കുമ്പോൾ കണ്ണിൽ ഡ്രൈ ആകാനുള്ള അവസ്ഥ കൂടുതലാകുന്നു.

കണ്ണിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുന്നത് കാരണം കണ്ണിനു ചൊറിച്ചിൽ, ഇൻഫ്ളമേഷൻസ്, നീർക്കെട്ടുകൾ, പറ്റാത്ത അവസ്ഥ എന്നിങ്ങനെയുള്ള ചില പ്രശ്നങ്ങൾ ലെൻസ് മാറ്റിവയ്ക്കുന്നത് വഴി ഉണ്ടാവാം. അതുകൊണ്ടുതന്നെ കണ്ണിന് തിമിരം വരാതിരിക്കാൻ നോക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ചെറിയൊരു രീതിയിൽ തിമിരം തുടങ്ങുമ്പോൾ തന്നെ നമുക്ക് അത് മാറ്റിയെടുക്കാവുന്നതാണ്.

തിമിരം കൂടുതലായി ഉണ്ടാകാനുള്ള 70% വും പാരമ്പര്യമായി കിട്ടുന്നതാണ്. ബാക്കി 30% നമ്മുടെ ജീവിതശൈലിൽ നിന്നും ഉണ്ടാകാനുള്ള സാധ്യതകളാണ്. തിമിരം ഉണ്ടാകാനുള്ള പ്രധാനപ്പെട്ട മൂന്നു കാരണങ്ങളാണ് ഗ്ലൈഗേഷൻ, ഓക്സിഡേഷൻ പിന്നെ കാൽസ്യം ഡെപ്പോസിഷൻ. ഗ്‌ളൈക്കേഷൻ എന്ന് പറയുന്നത് ഷുഗർ മോളിക്കുൾ പ്രോട്ടീൻ മോളിക്കളുമായി യോജിക്കുന്നതിനെയാണ്.

ഇത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ ഷുഗറും പ്രോട്ടീനും കൂടി യോജിച്ചതാണെങ്കിലും, നമ്മുടെ ശരീരത്തിൽ മുന്നേ തന്നെ ഷുഗർ കൂടുതൽ ആണെങ്കിലും ഇത് ഉണ്ടാകും. അതുകൊണ്ടുതന്നെ ഡയബറ്റിക് പേഷ്യൻസിനെ ഭാവിയിൽ തിമിരം വരാനുള്ള സാധ്യതകൾ കൂടുതലാണ്. നമ്മുടെ ലെൻസ് ഉണ്ടാക്കിയിട്ടുള്ളത് പ്രോട്ടീനുകളെ കൊണ്ടാണ്. ഓക്സിഡേഷൻ എന്ന് പറഞ്ഞാൽ ലെൻസിനെ ഫ്രീ റേഡികൾ പോലുള്ള ശരീരത്തിലെ വേസ്റ്റുകൾ ലെൻസിനെ ദ്രവിപ്പിച്ചു കളയുന്നു. മൂന്നാമതായി വരുന്ന കാൽസ്യം ഡെപ്പോസിനും കാരണമാകുന്നത് കോർട്ടിസോ അല്ലെങ്കിൽ സ്‌ട്രെസ് ഹോർമോൺസ് ആണു. തുടർന്ന് വീഡിയോ കാണുക.

Scroll to Top