നല്ല പഴുത്ത പപ്പായ ഇതുപോലെ ഉപയോഗിച്ചാൽ മതി ബ്യൂട്ടിപാർലറിൽ പോകാതെ തന്നെ നിറം വയ്ക്കാം.

ഒട്ടുമിക്ക ആളുകളും നിറം കുറഞ്ഞതുകൊണ്ട് ഫേഷ്യൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇത് വളരെയധികം വില കൂടുതലായത് കാരണം ഒട്ടുമിക്ക ആളുകൾക്കും ചെയ്യാൻ പറ്റാറില്ല. നമ്മൾക്ക് ചെലവില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഫേഷ്യൽ ആണ് ഇത്. ഇതിനു വേണ്ടി നമുക്ക് വേണ്ടത് ആകെക്കൂടി നല്ല ഒരു പഴുത്ത പപ്പായ മാത്രമാണ്.

പപ്പായ നല്ല പഴുത്തത് കാരണം ഒന്നിങ്ങട് ടീ സ്പൂൺ കൊണ്ട് ഉടക്കുകയോ അല്ലെങ്കിൽ മിക്സിയിലിട്ട് അടിക്കാവുന്നതോ ചെയ്യാവുന്നതാണ്. പപ്പായ വെച്ച് മുഖത്ത് ഫേഷ്യൽ ചെയ്യുമ്പോൾ നമ്മുടെ വരണ്ടിരിക്കുന്ന തൊലികളെ മൃദുലപ്പെടുത്തുന്നതിനും, നല്ല തിളക്കം കിട്ടുന്നതിനും നിറം വയ്ക്കുന്നതിനും കാരണമാകുന്നു. പപ്പായ നല്ലവണ്ണം ഉടച്ച് എടുക്കുമ്പോൾ അതിൽ നല്ലവണ്ണം നീര് ഉണ്ടാകും. ചില പഴുത്ത പപ്പായയിൽ ചിലപ്പോൾ നീര് ഉണ്ടാകണമെന്നില്ല.

ഇങ്ങനെ ഉറച്ച പപ്പായിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക. അരിപ്പൊടി നമ്മുടെ മുഖത്തെ കറുത്ത കുരുക്കളയും വെളുത്ത കുടുക്കളെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. പപ്പായയിൽ വെള്ളം കുറവാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു അര ടേബിൾ സ്പൂൺ തേനോ പാലോ അല്ലെങ്കിൽ ഒലിവ് ഓയിലോ ചേർക്കാവുന്നതാണ്. അരിപ്പൊടി ഇട്ടതിനുശേഷം അര ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക.

ഇത് മുഖത്ത് ഇടുന്നതിനു മുന്നേ മുഖം നല്ല തണുത്ത വെള്ളത്തിൽ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്. ഇത് മുഖത്ത് ഇട്ടതിനുശേഷം ഇത് ഉണങ്ങും. ഉണങ്ങി കഴിയുമ്പോൾ ചെറിയ ചൂടുവെള്ളത്തിൽ ഇത് മെല്ലെ കഴുകി കളയുക. ഇതു മുഖത്ത് ഇടുമ്പോൾ നമ്മൾ കയ്യിൽ കുറച്ച് എടുത്ത് അത് റൗണ്ട് ഷേപ്പിൽ പുരട്ടാൻ ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top