ഇഞ്ചി, തുളസി എന്നിവ ഇതുപോലെ ഉപയോഗിക്കൂ വളരെ നല്ലൊരു ഒറ്റമൂലിയാണ് അലർജിക്ക്.

തുടർച്ചയായിട്ടുള്ള തുമ്മൽ മൂക്കൊലിപ്പ്, മൂക്കടപ്പ്, മൂക്കിൽ ദശ വരുന്നത്, കണ്ണ് ചൊറിച്ചിൽ, ചുമ തൊണ്ടയിൽ ഉള്ള ചൊറിച്ചിൽ എന്നിങ്ങനെ പലഹാരം അലർജികൾ കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെ അലർജി ഉള്ളവർക്ക് എവിടെയെങ്കിലും ഒരു ഓഫീസിൽ വർക്ക് ചെയ്യുമ്പോൾ തണുപ്പ് കൂടുമ്പോഴോ തുമ്മലും ജലദോഷവും വന്ന ജോലി ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയും മറ്റുള്ളവർക്ക് ഒരു അറപ്പ് തോന്നുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

നമ്മുടെ ഇടയിൽ ഒട്ടുമിക്ക ആളുകൾക്കും ഒരു ദിവസം തന്നെ ജലദോഷം വരുമ്പോൾ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ആയിരിക്കും എന്നാൽ വർഷങ്ങളോളം ഇതുപോലെ അസുഖങ്ങൾ കൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ. ചിലർക്ക് രാവിലെ തണുപ്പ് തുടങ്ങി ഉച്ചയ്ക്ക് വെയിലിൽ ആകുന്നതുവരെ തുമ്മൽ ഉണ്ടാകും. മുറ്റമടിക്കുമ്പോൾ, എസിയുടെ മുന്നിൽ നിൽക്കുമ്പോൾ എന്നിങ്ങനെയും ചിലർക്ക് അലർജി കൂടാറുണ്ട്.

അലർജി പലതരത്തിലുണ്ട്. അലർജിയെ ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് എന്തെങ്കിലും ഉപയോഗിക്കുകയോ കഴിക്കുകയോ ചെയ്തിട്ട് അതിൽ ഒരാൾക്ക് മാത്രം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുന്നതാണ് അലർജി. ശബ്ദം കൂടുമ്പോൾ തലവേദനയ്ക്കുക, ചില മത്സ്യങ്ങൾ കഴിക്കുമ്പോൾ അലർജിത വരുക, ചില കാലാവസ്ഥയിൽ തൊലികളിൽ ഉണ്ടാകുന്ന വ്യത്യാസം.

ചില മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിങ്ങനെ പലതരത്തിൽ അലർജികൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ ഇടയിൽ കുറെ പേര് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. ആരെങ്കിലും ഒരാളെ അത് ഉപയോഗിക്കുമ്പോൾ 15 പേരുണ്ടെങ്കിൽ അവർക്കൊന്നും ബുദ്ധിമുട്ടില്ലെങ്കിലും അതിൽ ആരെങ്കിലും ഒരാൾക്ക് നല്ല ബുദ്ധിമുട്ട് വരുന്നു. അത് തുടർന്ന് തലവേദനയായിലേക്കും ശർദ്ദിക്കാനോ കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top