ഈ കാലത്തു പ്രായഭേദമന്യേ തന്നെ എല്ലാ ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് വായ്പുണ്. കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും ഇത് വരുന്നുണ്ട്. നമ്മുടെ വായുടെ ഉള്ളിലും ചുണ്ടുകളിലും ഉണ്ടാകുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പുണ്ണ് എന്ന് പറയുന്നത്. നമ്മുടെ വായയുടെ ഉള്ളുകളിലും ചുണ്ടുകളിലും അതിന്റെ ഭിത്തി സംരക്ഷിക്കുന്നതിനായി മ്യൂക്കസ് മെമ്ബ്രെയിൻ ഉണ്ട്.
ഈ ഭിത്തിക്ക് കട്ടി കുറയുമ്പോൾ അവിടെ ചില പ്രതിരോധ കോശങ്ങൾ വന്ന് അടിഞ്ഞു കൂടുകയും. അത് ഒരു മുറിവ് പോലെ രൂപപ്പെടാനും കാരണമാകുന്നു. ഇതു പ്രധാനമായും ചുവപ്പു നിറത്തിലും മഞ്ഞ നിറത്തിലും ആണ് കാണപ്പെടുന്നത് ഇവയെയാണ് വായ്പുണ്ണ് എന്ന് പറയുന്നത്. വായ്പുണ്ണ് പറയുമ്പോൾ ഒരു ചെറിയ രോഗമാണെങ്കിലും അത് നമ്മുടെ ശരീരത്തിന്റെ ഉള്ളിലുള്ള മറ്റൊരു രോഗങ്ങളുടെ ലക്ഷണമായിട്ടും കാണിക്കും.
വയറിനകത്തുണ്ടാകുന്ന അൾസർ, ചില ഭക്ഷണങ്ങളോടുള്ള അലർജി, എങ്ങോട്ടെങ്കിലും ഇറങ്ങാൻ നിൽക്കുമ്പോൾ അല്ലെങ്കിൽ എക്സാമിനോ ഓഫീസിലേക്ക് പോകുമ്പോൾ പെട്ടെന്ന് ബാത്റൂമിൽ പോകാൻ തോന്നുന്നത്, ടെൻഷൻ കാരണം വയറിനകത്ത് അനക്കങ്ങൾ തോന്നുക, മലബന്ധം എന്നിങ്ങനെയുള്ള അസുഖങ്ങൾ ഉള്ളവർക്കെല്ലാം വായിൽ വായ്പ്പുണ്ണ് ഉണ്ടാകാം.
ഇവയെല്ലാം പ്രധാനമായും നമ്മുടെ ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട വായ്പുണ്ണ് ആണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ അല്ലാതെ വൈറ്റമിൻ ബി 12 ന്റെ കുറവും കൊണ്ടും വായ്പുണ്ണ് ഉണ്ടാകാം. ചില ഇൻജുറികൾ മൂലം അഥവാ വായിലെ പല്ലുകൾ പൊട്ടി പല്ല് ഉരഞ്ഞ് വായിൽ മുറിവുകൾ ഉണ്ടാക്കുന്നതും വായ്പുണ്ണിന് കാരണമാകുന്നു. വെപ്പ് വെൽ വയ്ക്കുമ്പോൾ പല്ലിൽ കമ്പി ഇടുമ്പോൾ എന്നിവയിൽ തട്ടി വായ ഉറഞ്ഞു പൊട്ടി ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണം വായ്പ്പുണ്ണ് ഉണ്ടാകാം. തുടർന്ന് വീഡിയോ കാണുക.