നമ്മൾക്ക് വീട്ടിൽ തന്നെ ഒരു ക്രീം ഉണ്ടാക്കാം. മുഖത്ത് കുരുക്കൾ വരികയും വന്നിട്ട് ആ കുരുവിന്റെ പാട് പോവാതെ നിൽക്കുകയും ചെയ്യാറുണ്ട്. ഈ പാടുകൾ മാറുന്നതിനു നിറം വയ്ക്കാനും വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം വീട്ടിൽ തന്നെ. നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നത്, കരിവാളിപ്പ് എന്നിവയും മാറാൻ സഹായിക്കുന്നു. നമ്മൾക്ക് ഇത് ഒരിക്കൽ ഉണ്ടാക്കി കഴിഞ്ഞാൽ ഒരു മാസം വരെ നമ്മൾക്ക് ഫ്രിഡ്ജിൽ എടുത്ത് വച്ച് ഉപയോഗിക്കാവുന്നതാണ്.
ഇതിനായി നമ്മൾ ഉലുവ വെച്ചിട്ടുള്ള ഒരു ക്രീമാണ് ഉണ്ടാക്കാൻ പോകുന്നത്. ഉലുവ മുഖത്തെ പാടുകൾ പോകുന്നതിനും നിറം വയ്ക്കുന്നതിനും വളരെ അധികം സഹായിക്കുന്നു ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനായി ഒരു ടേബിൾ സ്പൂൺ ഉലുവ എടുക്കുക. ഇത് മിക്സിയുടെ ചെറിയ ജാറിലിട്ട് നല്ല രീതിയിൽ പൊടിച്ചെടുക്കുക. കൂടുതൽ അളവിൽ ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ളവർ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ എടുത്തു ഉപയോഗിക്കാവുന്നതാണ്.
അതിനുശേഷം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം നല്ലപോലെ ചൂടാക്കി എടുക്കുക. ചൂടായതിനു ശേഷം ഈ ഉലുവ പൊടിച്ചത് ആ വെള്ളത്തിലേക്ക് ഇടുക. അടി പിടിക്കാതിരിക്കാനായി ഇളക്കി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ടുകൊടുക്കുക. മഞ്ഞൾപൊടി ഇടണം എന്നുള്ളത് നിർബന്ധമുള്ള കാര്യമല്ല താല്പര്യമുള്ളവർക്ക് മാത്രം ഇട്ടാൽ മതി.
മഞ്ഞൾപ്പൊടി ഒരു കുരു വന്നത് മാറുന്നതിനൊക്കെ വളരെ നല്ലതാണ്.മഞ്ഞൾപ്പൊടി വിശേഷം നല്ല പോലെ ഇളക്കി കുറുക്കി എടുക്കുക. കുറുക്കിയെടുക്കുമ്പോൾ നല്ല രീതിയിൽ വെള്ളം വേണമെന്നില്ല. ഒരു പേസ്റ്റ് രൂപത്തിൽ കിട്ടുന്ന രീതിയിൽ വെള്ളം ഉണ്ടായാൽ മതി. ഇങ്ങനെ കുറുക്കി എടുത്തതിനുശേഷം അത് ചൂടാറാൻ വയ്ക്കുക. തുടർന്ന് വീഡിയോ കാണുക.