മാതാപിതാക്കൾ കുട്ടി ഉണ്ടായതിനുശേഷം എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് നോക്കൂ.

ഒരു സ്ത്രീയെ സംബന്ധിച്ച് അവർക്ക് ഏറ്റവും വലിയ സൗഭാഗ്യം ഒരു ആരോഗ്യമുള്ള കുട്ടി പിറക്കുക എന്നുള്ളതാണ്. ഒരു കുട്ടി ഉണ്ടായതിനു ശേഷം മിക്ക മാതാപിതാക്കൾക്കും വരുന്ന പ്രശ്നമാണ് കുട്ടിയെ എങ്ങനെ നോക്കണം എന്നുള്ളത്. കുട്ടിക്ക് കൊടുക്കേണ്ട ഭക്ഷണം, എടുക്കേണ്ട വസ്ത്രം, ഭക്ഷണം എപ്പോഴൊക്കെ കൊടുക്കണം, എന്തെങ്കിലും അസുഖം വന്നാൽ എന്ത് ചെയ്യണം?

എന്തു മരുന്ന് കൊടുക്കണം എന്നിങ്ങനെയുള്ള സംശയങ്ങൾ പല മാതാപിതാക്കൾക്കും ഉണ്ട്. ഒരു സ്ത്രീക്ക് അമ്മയാകണമെങ്കിൽ കുട്ടിക്ക് ആദ്യമായി മുലപ്പാൽ മാത്രം കൊടുക്കുക. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കാൻ ശ്രദ്ധിക്കുക. ഡെലിവറി കഴിഞ്ഞതിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ എങ്കിലും പാല് കൊടുക്കാൻ നോക്കുക. ഡെലിവറി കഴിഞ്ഞതിനുശേഷം മുള്ള മൂന്ന് ദിവസം മഞ്ഞനിറത്തിലുള്ള പാൽ ആയിരിക്കും വരിക.

ഇത് വളരെയധികം ന്യൂട്രീഷ്യസ് ആണ്. ഇത് തീർച്ചയായും കുട്ടിക്ക് കൊടുത്തിരിക്കണം. ഈ പാലിൽ കുട്ടിയുടെ പ്രതിരോധശേഷി കൂട്ടുന്നതിനും, അണുബാധ ഉണ്ടാവാതിരിക്കാനും, അലർജി ഉണ്ടാകാതിരിക്കാനും ഉള്ള ഘടകങ്ങൾ ധാരാളമായിട്ടുണ്ട്. കുട്ടിക്ക് പാലു കൊടുക്കേണ്ടത് സമയം വച്ചല്ല കുട്ടി ആവശ്യപ്പെടുമ്പോഴാണ് പാല് കൊടുക്കേണ്ടത്. പാല് കൊടുക്കുമ്പോൾ രണ്ട് സൈഡും മാറി മാറി കൊടുക്കാതെ ഒരേ സൈഡ് തന്നെ കൊടുക്കാൻ നോക്കുക.

കുട്ടിക്ക് ശരിയായ രീതിയിൽ പാല് കിട്ടുന്നുണ്ടെങ്കിൽ കുട്ടി മൂന്ന് ദിവസത്തിനുശേഷം ആറു മുതൽ 12 തവണ വരെ മൂത്രമൊഴിക്കും, പാല് കുടിച്ചതിനുശേഷം ഉറങ്ങും, 10 ദിവസത്തിനു ശേഷം കുട്ടി ഭാരം കൂടാൻ തുടങ്ങും എന്നിവയാണ് കുട്ടിക്ക് കൃത്യമായി മുലപ്പാൽ കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top