ആമവാതം എന്ന് പറയുന്നത് നമ്മുടെ ജോയിന്റുകളെ അല്ലെങ്കിൽ സന്ധികളെ ബാധിക്കുന്ന ഒരു അസുഖമാണ്. സാധാരണ 40 മുതൽ 60 വരെയുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് എങ്കിലും ഈയടുത്ത് കാലത്തായി യുവതികളിലും ഇത് കണ്ടുവരുന്നു. മൂന്ന് ആമവാവികളെ എടുക്കുകയാണെങ്കിൽ അതിൽ രണ്ടുപേരും സ്ത്രീകൾ ആയിരിക്കും. ഈ അസുഖത്തിന് മറ്റൊരു രോഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതിന്റെ മൂല കാരണം മറ്റൊന്ന് ആയതുകൊണ്ടാണ്.
മറ്റു കൈകാലുകളിൽ ഉണ്ടാകുന്ന വേദന നടുവേദന അങ്ങനെ മറ്റു ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന ചിലപ്പോൾ മസിലുകളുടെയോ അല്ലെങ്കിൽ നാഡികളുടെയോ പ്രശ്നം കൊണ്ടായിരിക്കാം. അല്ലെങ്കിൽ ചിലത് യൂറിക്കാസിഡ് ആയി ബന്ധപ്പെട്ട വേദനകൾ ആയിരിക്കും. ആമവാദത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ആണ്.
എന്നുപറയുന്നത് നമ്മുടെ ശരീരത്തിനകത്ത് പുറത്തുനിന്ന് എന്തെങ്കിലും വസ്തുക്കൾ പ്രവേശിച്ചു കഴിഞ്ഞാൽ അതിനെ പ്രതിരോധിക്കുന്നതിനുള്ള നമ്മുടെ ശരീരത്തിന്റെ തന്നെ പ്രതിരോധശേഷിയെയാണ് ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്. നമ്മുടെ ശരീരം മറ്റു പുറത്തുനിന്നുള്ള പദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിന് പകരം നമ്മുടെ തന്നെ സ്വന്തം ശരീരകോശങ്ങളെ പ്രതിരോധിക്കുന്നതിനെയാണ് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന് പറയുന്നത്.
ഇങ്ങനെയുള്ളവർക്കാണ് ഈ ആമവാതം ഉണ്ടാകുന്നത്. ഇത് പ്രധാനമായും കാൽമുട്ട് അല്ലെങ്കിൽ കൈക്കുഴ അങ്ങനെയുള്ള ഭാഗങ്ങളിൽ ആണ് തുടക്കത്തിൽ വരിക. അസുഖം വന്നു കൂടുതൽ ദിവസം ആകുമ്പോൾ എല്ലാ ജോയിന്റ്കളിലേക്കും ബാധിക്കുകയും ഒരു ചിക്കൻ കുനിയ വന്നതിനുശേഷം ഉള്ള പോലത്തെ വേദന എല്ലാ ജോയിന്റുകളിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ആമവാതം കൂടുന്നത് നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും താറുമാറാക്കും. തുടർന്ന് വീഡിയോ കാണുക.