പ്രായം വരാതിരിക്കാനും മുട്ടുവേദനകൾ പെട്ടെന്ന് മാറാനും ഈ രണ്ടു കാര്യങ്ങൾ ചെയ്യൂ.

പ്രായമാകുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുമടക്കാൻ കഴിയാത്ത അവസ്ഥ. പടികൾ കയറുമ്പോൾ ഉണ്ടാകുന്ന വേദന കാലു മടക്കി ഇരിക്കാനുള്ള വേദന ഭക്ഷണം കഴിക്കാൻ വേണ്ടി ഇരിക്കാനുള്ള വേദന ഇത്തരം ബുദ്ധിമുട്ടുകൾ പലരും നേരിടാറുണ്ട്. സാധാരണ ഇത്തരം വേദനകൾ കണ്ടിരുന്നത് 40 50 വയസ്സിനു മുകളിൽ ഉള്ള ആളുകൾക്കായിരുന്നു എന്നാൽ ഇന്ന് വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾക്ക് വരെ ഈ വേദന കാണാറുണ്ട്.

നമുക്കറിയാം നമ്മുടെ കാലിലെ തുടയിലിലെ ജോയിന്റുകൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. പ്രായമായവരിൽ മുട്ടുവേദന ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത് നമ്മുടെ അസ്ഥികൾക്ക് ബലം നൽകുന്ന കാൽസ്യം എല്ലുകളിൽ കുറയുന്ന സമയത്ത് ഉണ്ടാകുന്ന വേദന. ചില ആളുകൾക്ക് മുട്ടുവേദന വരാനുള്ള പ്രധാന കാരണമായി വരുന്നത് ഗൗട്ട് ആണ് യൂറിക്കാസിഡ് വർദ്ധനവ് മൂലം നമ്മുടെ അസ്ഥികളിൽ അടിഞ്ഞു കൂടുകയും അതുപോലെ വേദന ഉണ്ടാവുകയും ചെയ്യുന്നു.

ഇത് കാലിന്റെ വിരലുകളിൽ ആണ് കാണുന്നത് എങ്കിലും ചിലർക്ക് കാൽമുട്ടുകളിൽ കാണാറുണ്ട്. മറ്റൊന്നാണ് ആമവാതം എന്ന് പറയുന്നത് ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നമുക്ക് എതിരെയാകുന്ന അവസ്ഥയിൽ വരുന്നതാണ്. ചില ആളുകൾക്ക് ഇതൊന്നുമല്ലാതെ തന്നെ മുട്ടുവേദന ഉണ്ടാകും അതിൽ പ്രധാനപ്പെട്ട കാരണം അവരുടെ ജോലിയാണ്. ഒരുപാട് പാലം എടുക്കുന്നതും ഓരോ മുട്ടുവേദന സംഭവിക്കാറുണ്ട്.

അതുപോലെ അമിതവണ്ണം പ്രധാനപ്പെട്ട ഒരു കാരണമാണ് കാരണം നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരം ചുമക്കുന്നത് കാലുകൾ ആയതുകൊണ്ട് തന്നെ അമിതവണ്ണം മുട്ടുവേദനയ്ക്ക് കാരണമാകുന്നു. അതുപോലെ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാലും മുട്ടുവേദന ഉണ്ടാകാറുണ്ട്. മറ്റൊന്നാണ് തേയ്മാനം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാരണങ്ങൾ കൊണ്ടാണ് മുട്ടുവേദനയും എല്ല് തേയ്മാനവും എല്ലാം ഉണ്ടാകുന്നത് നിങ്ങൾക്കും ഇതുപോലെ വേദന ഉണ്ടെങ്കിൽ കൃത്യമായി അതിന്റെ കാരണം മനസ്സിലാക്കി ചികിത്സ നടത്തുവാൻ ശ്രദ്ധിക്കുക.

Scroll to Top