കറ്റാർവാഴ ഇതുപോലെ ചെയ്തു കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ.

ശരീരത്തിൽ വളരെയധികം ആവശ്യമായി വേണ്ട ഒന്നാണ് പ്രൊബയോട്ടിക്കുകൾ എന്ന് പറയുന്നത്. ഇത് നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള അസുഖങ്ങളെയും ഇല്ലാതാക്കുന്നതായിരിക്കും. സാധാരണ പ്രോബയോട്ടിക്കുകൾ കുറയുന്ന സമയത്ത് ഡോക്ടർ ബ്രോ ബയോട്ടിക്കുകൾ അടങ്ങിയ മരുന്നുകൾ കൊടുക്കാറുണ്ട് എന്നാൽ പ്രോ ബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് എങ്കിൽ അതാണ് ഏറ്റവും നല്ലത്.

അതിനുവേണ്ട ഭക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് പഴങ്കഞ്ഞി എന്ന് പറയുന്നത് അതിൽ കുറച്ച് തൈര് ചേർത്ത് കഴിക്കുകയാണ് എങ്കിൽ വളരെ നല്ലതായിരിക്കും. കൂടാതെ ഒരു ചുവന്നുള്ളിയും ചേർത്ത് കഴിക്കുകയാണ് എങ്കിൽ ഗ്യാസ് അസിഡിറ്റി പോലെയുള്ള അവസ്ഥകളെ ഇല്ലാതാക്കുവാൻ അത് വളരെയധികം നല്ലതാണ്. അതുപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് കറ്റാർവാഴ കൊണ്ട് ഉണ്ടാക്കുന്ന ഒരു മരുന്ന്.

കറ്റാർവാഴ ഒന്നോ രണ്ടോ എടുത്ത് അത് മുറിച്ച് അതിന്റെ ബൾബ് മാത്രം ഒരു സ്പൂൺ ഉപയോഗിച്ച് എടുക്കുക അത് ഒരു ടിഷ്യൂ പേപ്പറിൽ കുറച്ച് സമയം വയ്ക്കുക അങ്ങനെയാകുമ്പോൾ അതിലെ ഒരു മഞ്ഞ നിറത്തിലുള്ള കറ പോകുന്നതിനു വേണ്ടിയാണ്. പൂർണ്ണമായും മാറ്റിയതിനുശേഷം എത്രയാണോ നിങ്ങൾ അളവ് കറ്റാർവാഴ എടുത്തിരിക്കുന്നത് അതേ അളവിൽ തന്നെ വെല്ലം എടുക്കുക. ഇത് രണ്ടും കൂടി മിക്സ് ചെയ്ത് നിങ്ങൾക്ക് ഒരു പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.

ഇത് ഓരോ ലയറുകൾ ആയി വയ്ക്കാൻ സാധിക്കുകയാണ് എങ്കിൽ അതായിരിക്കും നല്ലത്. ഇതേ രീതിയിൽ സൂക്ഷിച്ചതിന് ശേഷം രണ്ടോ മൂന്നോ ടീസ്പൂൺ ആപ്പിൾ സിഡ് വിനിഗർ അതിനു മുകളിലായി ഒഴിക്കുക. ശേഷം ഒരു തുണികൊണ്ട് അതിനെ മൂടി കൃത്യമായി സൂക്ഷിച്ച് വയ്ക്കുക. വെയിലെ കൊള്ളാത്ത ഒരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുക ഒരാഴ്ച മാറ്റിവയ്ക്കേണ്ടതാണ് ഇങ്ങനെ ഒരാഴ്ച കഴിഞ്ഞ് നിങ്ങൾ ഇതിൽനിന്നും രണ്ട് നേരമായി ഓരോ ടീസ്പൂൺ വെച്ച് കഴിക്കുകയാണ് എങ്കിൽ അത് വളരെ നല്ലൊരു പ്രോബയോട്ടിക് തന്നെയാണ്.

Scroll to Top