മണിപ്ലാന്റിന്റെ അത്ഭുതപെടുത്തുന്ന സവിശേഷതകൾ അറിയാത്തവർ ഇതൊന്നു കണ്ടു നോക്കൂ.

മണി പ്ലാന്റ് എന്നുള്ള ചെടി വീട്ടിൽ പണം കൊണ്ടുവരും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ചെടിക്ക് മണി പ്ലാന്റ് എന്നുള്ള പേര് വരാൻ കാരണം. ഇതിന് യാതൊരുശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും ഇത് പണം കൊണ്ടുവരും എന്നാണ് ഒട്ടുമിക്ക ആളുകളും വിചാരിക്കുന്നത്. മണി പ്ലാന്റ് വളർത്തുന്ന വീടുകളിൽ സമ്പത്ത് കൊണ്ടുവരും എന്നുള്ള വിശ്വാസം തന്നെയാണ് ഈ ചെടിക്ക് ഇത്രയധികം സവിശേഷതയും പ്രാധാന്യവും കിട്ടുന്നത്.

വീട്ടിൽ പണം കുമിഞ്ഞു കൂടിയില്ലെങ്കിലും ഈ ചെടി വീട്ടിൽ വച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട്. ഹൃദയത്തിന്റെ ആകൃതിയുള്ള ഇളം പച്ചയും മഞ്ഞയും അല്ലെങ്കിൽ ഇളം പച്ചയും വെള്ളയും ചേർന്ന് കളർ ഉള്ള ഇലകളാണ് ഇതിനുള്ളത്. മണി പ്ലാന്റ് അലേഷ്യ എന്ന കുടുംബത്തിൽപ്പെട്ട വള്ളി ചെടിയാണ്.ഡെവിൾസ് വൈൻ, ഡെവിൾസ് iv, ഗോൾഡൻ പോത്തോസ്, ഹണ്ടേഴ്സ് റോപ്പ് എന്നിങ്ങനെയുള്ള പേരുകളിൽ ഇത് അറിയപ്പെടുന്നു.

ഇംഗ്ലീഷുകാർ ഈ ചെടിയെ പോത്തോസ് എന്ന് വിളിക്കുമ്പോൾ ഇന്ത്യ ബംഗ്ലാദേശ് നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ ഇതിന് മണി പ്ലാന്റ് എന്ന് വിളിക്കുന്നു. ആകർഷകമായ ഇലകളോടുകൂടിയ മണിപ്ലാന്റിന്റെ വള്ളിപടർപ്പുകൾ കാഴ്ചക്കാരെ വളരെയധികം ആകർഷിക്കുന്നു. ഇതിന്റെ വള്ളികൾ കാഴ്ചക്കാരുടെ മനസ്സിനെ ഉണർവും ഊർജ്ജവും ഒക്കെ പകരുന്നതാണ്.

വീടിന് പുറത്തും അകത്തും ഒരുപോലെ വളർത്താൻ പറ്റുന്ന ഈ ചെടിക്കൂ വീടിന്റെ അകത്തെ വായുവിനെ ശുദ്ധീകരിക്കാൻ കഴിയുന്നു. ഇലച്ചെടികളോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടമാണ് ഈ ചെടിയെ ഇത്രയധികം പ്രാധാന്യമുള്ളതാക്കിയത്.ഒരിക്കൽ പേര് ഉറച്ച് കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് നശിപ്പിച്ചു കളയാനും പറ്റില്ല എന്നുള്ള ഒരു പ്രത്യേകത ഈ ചെടിക്ക് ഉണ്ട്.തുടർന്ന് വീഡിയോ കാണുക.

Scroll to Top