നമ്മൾക്ക് നമ്മുടെ ശരീരത്തിലെ ചൊറിച്ചിൽ മാറുന്നതിനും തൊലിക്ക് നല്ല നിറം വയ്ക്കുന്നതിനും ഒരു സോപ്പ് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മൾക്ക് വേണ്ടി വരുന്നത് ഒരു പിയേഴ്സ് ന്റെ സോപ്പും പിന്നെ വേണ്ടിവരുന്നത് ആര്യവേപ്പിന്റെ ഇലയും ആണ്. ഒരു ഫുൾ സോപ്പ് പിയേഴ്സിന്റെ എടുക്കുകയാണെങ്കിൽ നമ്മൾക്ക് രണ്ടു സോപ്പ് ഉണ്ടാക്കാവുന്നതാണ്.
ഇനി നമ്മുടെ സോപ്പ് തയ്യാറാക്കുന്നതിനായി ഈ പിയേഴ്സ് സോപ്പ് നല്ലപോലെ ചെറുതാക്കി കട്ട് ചെയ്യുക. എത്രത്തോളം ചെറുതാക്കാൻ പറ്റുന്നുവോ അത്രത്തോളം ചെറുതാക്കി കട്ട് ചെയ്യുക. ആര്യവേപ്പിന്റെ എല്ലാ നമ്മുടെ ശരീരത്തിലെ ചൊറിച്ചിൽ, ഇൻഫെക്ഷൻസ് എന്നിവ മാറുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആര്യവേപ്പിന്റെ എല്ലാം നല്ലപോലെ കഴുകിയെടുത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.
നമ്മൾക്ക് വേണ്ടത് ആര്യവേപ്പ് ഇല അരച്ചതിന്റെ നീരാണ് വേണ്ടത്. മിക്സിയിൽ നല്ലപോലെ അരച്ചതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് അതിന്റെ നീര് എടുക്കുക. ഒരു സോപ്പിനു അര ഗ്ലാസ് ആര്യവേപ്പിന്റെ ഇലയുടെ നീരാണ് നമുക്ക് വേണ്ടി വരിക. ഇനി ഇത് തയ്യാറാക്കുന്നതിനായി ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. വെള്ളം ചൂടായതിനു ശേഷം വേറൊരു പാത്രത്തിൽ സോപ്പ് മുറിച്ചത് ഇട്ടിട്ട്.
അത് ഈ ചൂടുള്ള വെള്ളത്തിൽ വയ്ക്കുക. ഒരിക്കലും സോപ്പ് നേരിട്ട് ചൂട് കൊള്ളരുത്. ഇതിനെ നമ്മൾ ഡബിൾ ബോയിലിംഗ് എന്നാണ് പറയാറുള്ളത്. ഇങ്ങനെ ചൂടാക്കുമ്പോൾ സോപ്പ് നല്ല പോലെ ഉരുകി വരും.ഇങ്ങനെ സോപ്പ് നല്ലപോലെ ഉരുകി വെള്ളം പോലെ ആകുന്ന അവസ്ഥയിൽ ആര്യവേപ്പിന്റെ ഇലയുടെ നീര് ഇതിലേക്ക് ഒഴിക്കുക. തുടർന്ന് വീഡിയോ കാണുക.