വിട്ടുമാറാതെ നിൽക്കുന്ന മൂക്കടപ്പും തുമ്മലും പൂർണ്ണമായി മാറാൻ ഇതുപോലെ ചെയ്യൂ.

അലർജി ഇന്ന് വളരെ കോമൺ ആയി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ ചെറിയ തകരാറും മൂലമാണ് സംഭവിക്കുന്നത് ചെറുതാണെങ്കിലും ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് അത് അനുഭവിക്കുന്നവർക്ക് വളരെ വലുതാണ്. കാണുന്ന ആളുകൾക്ക് ജലദോഷം അല്ലേ തുമ്മൽ അല്ലേ എന്തെല്ലാം തോന്നിയേക്കാം പക്ഷേ അത് അനുഭവിക്കുന്നവർക്കാണ് അതിന്റെ ബുദ്ധിമുട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ.

തണുപ്പ് കൊള്ളുമ്പോൾ തന്നെ തുമ്മലും ജലദോഷവും എല്ലാം വരുന്നു. ശ്വാസം വിട്ട് പോലെയുള്ള ബുദ്ധിമുട്ടുകൾ വരെ ആളുകൾക്ക് കാണിക്കാറുണ്ട് ഇത്തരം ആളുകൾക്ക് പൊതുസ്ഥലങ്ങളിൽ പോകാൻ തന്നെ ബുദ്ധിമുട്ടാണ്. അലർജി പ്രശ്നം പാരമ്പര്യമായി വരാം നിങ്ങളുടെ അച്ഛനമ്മമാർക്കോ അല്ലെങ്കിൽ നിങ്ങളുടെ സഹോദരങ്ങൾക്കോ ഉണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യതകൾ കൂടുതലാണ്.

നമ്മുടെ ശരീരത്തിലേക്ക് അലർജി ഉണ്ടാക്കുന്ന എന്ത് സാധനം ആണെങ്കിലും അത് കടന്നു കൂടുകയാണ് എങ്കിൽ അത് ശരീരത്തിൽ അലർജി ഉണ്ടാക്കുന്നു. നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന പല ആവശ്യമില്ലാത്ത സാധനങ്ങളെയും പ്രതിരോധിക്കുന്നതിന് വേണ്ടി ആന്റി ബോഡികൾ ഉൽപാദിപ്പിക്കും. അതിനുശേഷം ഏത് ഭാഗത്തേക്ക് ആണോ അലർജി ഉണ്ടാക്കുന്ന അണുക്കൾ കയറിക്കൂടിയത് അത് അവിടെ നിന്നും തുരത്തുന്നതിന് വേണ്ടിയുള്ള പ്രതിരോധങ്ങൾ ആരംഭിക്കും.

അതിന്റെ ലക്ഷണങ്ങളാണ് മൂക്കൊലിപ്പ് ചൊറിച്ചിൽ തൊണ്ടവേദന ശ്വാസംമുട്ട് തുടങ്ങിയവ എല്ലാം. ചില സമയങ്ങളിൽ മൂക്കിൽ ഉണ്ടാകുന്ന ദശവളർച്ച ഇതുപോലെ അലർജി വന്നിട്ടുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതുപോലെ തന്നെ വയറ്റിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കാരണവും അലർജി ഉണ്ടാകുന്ന പ്രത്യേകിച്ച് ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട് അതുകൊണ്ട് അലർജി എന്ന് പറയുമ്പോൾ അതിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ നടത്താതെ കാരണം മനസ്സിലാക്കി ചികിത്സ നടത്തുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.

Scroll to Top