ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും നിറം വയ്ക്കാനും ഈ എണ്ണ ഇതുപോലെ ഉപയോഗിച്ചാൽ മതി.

20 വയസ്സായ ആളുകളായാലും 80 വയസ്സായ ആളുകളായാലും സ്വന്തം കയ്യിലെയും മുഖത്തെയും തൊലികളിൽ ചുളിവ് വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പ്രായമാകുമ്പോൾ ചുളിവ് വരാതിരിക്കാൻ ചെറുപ്പക്കാർക്ക് ഇപ്പോൾ തന്നെ ചെയ്യാവുന്ന ഒരു റെമഡിയാണ് ഇത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഓരു ഓയിലാണ്. നമ്മൾ ഉപയോഗിക്കുന്നതും ബദാം ഓയിലാണ്. അല്പം വില കൂടുതലാണെങ്കിലും ഇതു വളരെയധികം ഗുണമേന്മയുള്ളതാണ്.

ഈ ഓയിൽ നമ്മൾക്ക് മുഖത്തും കൈകാലുകളിലും കഴുത്തിലും തേക്കാവുന്നതാണ്. ഈ ഓയിൽ തേച്ചതിനുശേഷം നല്ലപോലെ മസാജ് ചെയ്യാൻ ശ്രദ്ധിക്കുക. നാലോ അഞ്ചോ മണിക്കൂർ ഇത് ശരീരത്തിൽ നിൽക്കാൻ ശ്രദ്ധിക്കുക. അതേപോലെതന്നെ ഈ ബദാം ഓയിൽ ഉപയോഗിച്ച് നിറം വയ്ക്കുന്നതിനും തിളക്കം കിട്ടുന്നതിനും നല്ലതാണ്. അതുപോലെതന്നെ കുരുക്കൾ വന്ന് കറുത്ത പാടായി നിൽക്കുന്നത് മാറാനും ഇത് സഹായിക്കുന്നു.

കുട്ടികൾക്ക് ഇത് ചെറുപ്പം മുതലേ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ബദാം ഓയിൽ വാങ്ങുമ്പോൾ നല്ല ക്വാളിറ്റിയുള്ളത് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. ക്വാളിറ്റി കുറഞ്ഞത് ഉപയോഗിക്കാതിരിക്കുക.മിക്ക ആളുകൾക്കും സംശയം വരുന്ന ഒന്നാണ് ആൽമണ്ട് ഓയിലും,സ്വീറ്റ് ആൽമണ്ട് ഓയിലും രണ്ടും ഒന്നാണോ അതോ രണ്ടാണോ എന്നുള്ളത്. ആൽമണ്ട് ഓയിലിൽ ഒന്നിൽ വരുന്നത് കയ്പുരസവും മറ്റേതിൽ ചെറിയ മധുരവും ആണ്.

ചെറിയ മധുരമുള്ള ആൽമണ്ട് ഓയിലാണ് നമ്മൾ സൗന്ദര്യവർദ്ധനവിനും കുക്കിങ്ങിനും ഉപയോഗിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും അധികം വേണ്ടിവരുന്ന ഒന്നാണ് വൈറ്റമിൻ എ. ആൽമണ്ടിൽ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ തൊലിയിലെ രണ്ട് ലയറുകൾക്കും പോഷകഗുണങ്ങൾ നൽകുന്നത് വൈറ്റമിൻ എ ആണ്. അതുപോലെതന്നെ പഴയ കോശങ്ങളെ നീക്കം ചെയ്ത് പുതിയ കോശങ്ങൾ വേഗം തന്നെ വരുന്നതിന് സഹായിക്കുന്നതും വൈറ്റമിൻ എ ആണ്.

Scroll to Top