ശരിക്കും കൊളസ്ട്രോൾ കൂടുന്നതിന് കാരണം ഇറച്ചിയും മീനും മാത്രമാണോ,അല്ല ഇതാണ് പ്രധാന ഘടകം.

ഒട്ടുമിക്ക ആളുകളും കുറെനാൾ കൂടുമ്പോൾ ഷുഗറോ കൊളസ്ട്രോളോ ചെക്ക് ചെയ്യാറുണ്ട്. ഇതിൽ ഏതെങ്കിലും കൂടിയിട്ടുണ്ടോ എന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ നോക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ കൊളസ്ട്രോൾ ചിലപ്പോൾ മിക്ക ആളുകളിലും കൂടിയതായി കാണാറുണ്ട്. ഇങ്ങനെ ഇനി കൂടിയുട്ടുണ്ടെങ്കിൽ തന്നെ നമ്മുടെ ചുറ്റുമുള്ള ആളുകൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ പറയാറുണ്ട്.

ചിലർ പല കാര്യങ്ങളും അറിവില്ലാതെ പല ഭക്ഷണങ്ങളും കുറയ്ക്കാൻ പറയും. ശരിയായ രീതിയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ നമ്മൾ എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടത് എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. കൊളസ്ട്രോൾ എന്ന് പറയുന്ന ഘടകമാണ് നമ്മുടെ ശരീരത്തിലെ വൈറ്റമിനുകളുടെ ആഗിരണവും, കോശങ്ങളുടെ പ്രവർത്തനവും, ഗ്രന്ഥികളിൽ രസങ്ങൾ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതും.

ഈ കൊളസ്ട്രോളിന്റെ അളവ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കൂടുതൽ അളവിൽ വരുമ്പോഴാണ് പ്രശ്നമാകുന്നത്. അതിനായി കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വേണ്ടി അരിയാഹാരം കുറയ്ക്കുക. നമ്മുടെ ശരീരത്തിൽ 80% കൊളസ്ട്രോൾ ഉണ്ടാക്കുന്നത് നമ്മുടെ ശരീരം തന്നെയാണ് ബാക്കി 20 ശതമാനം മാത്രമാണ് ഭക്ഷണത്തിലൂടെ കിട്ടുന്നത്. ഈ 20 ശതമാനത്തിൽ വരുന്നത് അമിതമായി വറുത്തെടുത്ത സാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയാണ്.

നമ്മൾക്ക് കൊളസ്ട്രോൾ കൂടിയിട്ടുണ്ടെങ്കിൽ അത് കൊഴുപ്പ് വച്ച് തന്നെ കുറയ്ക്കാനുള്ള മാർഗങ്ങളും ഉണ്ട്. ഹെൽത്തി ആയിട്ടുള്ള കുഴപ്പാണ് ഇതിന് പ്രധാനമായി ഉപയോഗിക്കുക. ക്രിസ്ത്യാനികളും മുസ്ലിമുകളും നോമ്പെടുക്കുന്ന സമയങ്ങളിൽ അവർക്ക് കൊളസ്ട്രോളും ഭാരവും കുറയുന്നതായി കാണാറുണ്ട്. അവർ പറയുക ഞങ്ങൾ ഇറച്ചിയും മീനും ഒഴിവാക്കിയത് കൊണ്ടാണ് ഭാരം കുറയുന്നത് എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഇഷ്ടപെട്ട കറികൾ ഇല്ലാത്തതുകൊണ്ട് കുറച്ചു ചോറ് മാത്രം കഴിക്കുന്നത് ആണ് ഇതിന് പ്രധാനമായിട്ടുള്ള കാരണം. തുടർന്ന് വീഡിയോ കാണുക.

Scroll to Top